Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=74.88 INR
ukmalayalampathram.com
Thu 27th Jul 2017
 
 
ആരോഗ്യം
  Add your Comment comment
ക്യാന്‍സര്‍ കണ്ടു പിടിക്കാന്‍ മൂന്നു മാര്‍ഗങ്ങള്‍
reporter
ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. പാപ്‌സ്മിയര്‍ ടെസ്റ്റിലൂടെ ഗര്‍ഭാശയഗള കാന്‍സര്‍ ആരംഭ ഘട്ടത്തിലേ കണ്ടെത്താന്‍ കഴിയും. കാന്‍സര്‍ രോഗനിര്‍ണയത്തിലെ ഏറ്റവും കൃത്യതയുള്ള പരിശോധനയാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്.

ഗര്‍ഭാശയഗള കാന്‍സര്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ശസ്ത്രക്രിയയും റേഡിയേഷനുമാണ്. ഗര്‍ഭപാത്രവും യോനിയുടെ മുകള്‍ ഭാഗവും നീക്കം ചെയ്യുന്ന റാഡിക്കല്‍ ഹിസ്റ്ററക്ടമി, സാധാരണ ഗര്‍ഭപാത്ര ശാസ്ത്രക്രിയകളേക്കാള്‍ ഏറെ സങ്കീര്‍ണമാണ്. ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളിലുമുള്ള കുഴലുകളും നീക്കം ചെയ്യും. അതോടെ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നു.
ശസ്ത്രക്രിയയ്ക്ക് മുന്‍പു ശസ്ത്രക്രിയ ചെയ്യാന്‍ പറ്റുമോ എന്നറിയാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് എം.ആര്‍.ഐ സ്‌കാനാണ്.

കാന്‍സര്‍ ഏതു ഘട്ടത്തിലെത്തി എന്നു കണ്ടുപിടിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. നെഞ്ചിന്റെ എക്‌സറേ, വയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, മൂത്രാശയത്തിന്റെ പരിശോധന എന്നിവയിലൂടെ ഇത് സാധ്യമാകും. ചില രോഗികള്‍ക്ക് റേഡിയേഷന്‍ മാത്രം മതിയാകും.

ഗര്‍ഭാശയഗള കാന്‍സര്‍ പ്രധാനമായും നാലു ഘട്ടങ്ങളിലായിട്ടാണു കാണുന്നത്. ഒന്നാം ഘട്ടത്തില്‍ ഇതു ഗര്‍ഭാശയ ഗളത്തില്‍ മാത്രമായിരിക്കും. അപ്പോള്‍ ശസ്ത്രക്രിയയും റേഡിയേഷനും ഒരേ ഫലം തരും. ചെറുപ്പക്കാര്‍ക്ക് ശസ്ത്രക്രിയയാണ് ഏറെ ഗുണം ചെയ്യുന്നത്.

രണ്ടാംഘട്ടത്തില്‍ കാന്‍സര്‍ ഗര്‍ഭാശയഗളത്തിന്റെ വശങ്ങളിലേക്കു വ്യാപിക്കും. ഈ അവസ്ഥയില്‍ റേഡിയേഷനും ആഴ്ചതോറുമുള്ള കീമോതെറാപ്പിയും വേണ്ടിവരും.

ഒന്നാംഘട്ടത്തിലെ കാന്‍സര്‍ ചികിത്സ ഏറെ ഫലപ്രദമാണ്. 9095 ശമതാനം പേര്‍ക്കും രോഗം പൂര്‍ണമായി ഭേദപ്പെടാറുണ്ട്. 92 ശതമാനം പേര്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള ആയുര്‍ദൈര്‍ഘ്യം ലഭ്യമാകുന്നു എന്നാണു കണക്ക്.
 
Other News in this category

 
 




 
Close Window