Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
ആരോഗ്യം
  Add your Comment comment
ഉറക്കമില്ലെങ്കില്‍ ഭക്ഷണത്തോട് ആര്‍ത്തി കൂടും
reporter
ഉറക്കം ലഭിക്കാത്തതാണ് പ്രധാനമായും ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആര്‍ത്തിക്കു പിന്നിലെ കാരണമെന്ന് പുതിയ പഠനം.ഉറക്കമില്ലായ്മ പല ദോഷങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ഫലമുണ്ടാക്കുമെന്ന കണ്ടെത്തല്‍ നടത്തിയത് ജപ്പാനിലെ തുസുബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെ ഇമചിമ്മുന്നതാണ് പഞ്ചസാരയും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള പ്രിയം വര്‍ദ്ധിക്കാനുള്ള കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്രിസ്റ്റഫര്‍ മെക്കോണിന്റെ കണ്ടെത്തല്‍. മധുരഎണ്ണ പലഹാരങ്ങളോടായിരിക്കും ഇവര്‍ക്ക് കൂടുതല്‍ പ്രിയം. ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.
പഠന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഉറക്ക കുറവ് കലോറി കൂടിയ ഭക്ഷണങ്ങളോടുള്ള ആകര്‍ഷത്തിലേക്കും ഇത് അനാരോഗ്യകരമായ അവസ്ഥയിലേക്കും നയിക്കപ്പെടുന്നു. അതു കൊണ്ടു തന്നെ നന്നായി ഉറങ്ങുന്നത്, നല്ല ആരോഗ്യം നല്‍കും.
ക്രിസ്റ്റഫര്‍ മെക്കോണ്‍, പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍

എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ പഠനത്തിലാണ് ക്രിസ്റ്റഫറും സഹപ്രവര്‍ത്തകരും ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.
 
Other News in this category

 
 




 
Close Window