Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
വജ്രത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് മൂല്യം നിര്‍ണ്ണയിക്കുന്നത്. വലിയ ഒറ്റക്കല്‍ വജ്രാഭരണങ്ങള്‍ വില കൂടുതലാവും. ബൈ ബാക്ക് ഗ്യാരന്റിയാണ് മറ്റൊരു ആകര്‍ഷണം
reporter
പതിനെട്ടു കാരറ്റ് വൈറ്റ് ഗോള്‍ഡിലാണു വജ്രാഭരണങ്ങള്‍ തയാറാക്കുന്നത്. പതിനെട്ടു കാരറ്റ് ഗോള്‍ഡിനു കൂടുതല്‍ ബലമുള്ളതുകൊണ്ടു ഡയമണ്ട് സെറ്റ് ചെയ്താല്‍ പെട്ടെന്ന് ഇളകിപ്പോകില്ല. കളര്‍ സ്റ്റോണുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണു ഡയമണ്ട് സെറ്റുകള്‍ ഉണ്ടാക്കുന്നത്. റൂബി, എമറാള്‍ഡ് എന്നിവ കൊണ്ടുണ്ടാക്കിയ വജ്രാഭരണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ പെണ്‍മനസിനു കഴിയില്ലെന്നതു വാസ്തവം.

വജ്രത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് മൂല്യം നിര്‍ണ്ണയിക്കുന്നത്. നിറവും ഒരു പ്രധാന ഘടകമാണ്. വലിയ ഒറ്റക്കല്‍ വജ്രാഭരണങ്ങള്‍ വില കൂടുതലാവും. ബൈ ബാക്ക് ഗ്യാരന്റിയാണ് മറ്റൊരു ആകര്‍ഷണം. വില്‍ക്കുമ്പോള്‍ വജ്രത്തിന് അപ്പോഴുള്ള മാര്‍ക്കറ്റ് വാല്യു തന്നെ കിട്ടും. സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉണ്ടാകുന്നപോലുളള കുറവുകള്‍ ഇവിടെ സംഭവിക്കുന്നില്ല. ഡയമണ്ടിനു പ്രത്യേക സംരക്ഷണം ആവശ്യമില്ല. ഇടയ്ക്കിടെ പോളിഷ് ചെയ്യേണ്ടതുമില്ല. കാലപ്പഴക്കം ഉണ്ടായാല്‍ ഡയമണ്ടിനു തേയ്മാനവും സംഭവിക്കില്ല. പല പ്രമുഖ ജ്വല്ലറികളും ഡയമണ്ടിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നുമുണ്ട്.

ഗൗണിനൊപ്പം അണിയാന്‍ അണിയാന്‍ മോഡേണ്‍ ഡിസൈന്‍ തന്നെയാണ് ഏവര്‍ക്കും പ്രിയം.

വിവാഹവസ്ത്രത്തിനു യോജിക്കും വിധം ഗോള്‍ഡിലോ വൈറ്റ് ഗോല്‍ഡിലോ സെറ്റ് ചെയ്ത വജ്രാഭരണങ്ങള്‍ തെരഞ്ഞെടുക്കാം. ഡയമണ്ട് നെക്ലേസ്, കമ്മല്‍, ബ്രേസ്ലെറ്റ്, മോതിരം എന്നിവ ഉള്‍പ്പെടുന്ന ഒരു സെറ്റിന് ഒന്നര ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ വിലവരും.

ലൈറ്റ് വെയ്റ്റ് ഡയമണ്ട് സെറ്റാണ് വിവാഹ പാര്‍ട്ടികള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്. സ്വര്‍ണത്തിന്റെ തൂക്കവും ഡയമണ്ടിന്റെ വലുപ്പവും കുറച്ചിട്ടുള്ള വജ്രാഭരണങ്ങള്‍ക്കാണ് ഇന്നു ഡിമാന്‍ഡ്. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട വധുക്കള്‍ മാത്രമാണു ഹെവി ടൈപ്പ് വജ്രാഭരണങ്ങള്‍ ഉപയോഗിക്കുന്നത്.

വളകളുടെ മുകള്‍ഭാഗത്തുമാത്രമായിരിക്കും ഡയമണ്ട് സെറ്റ് ചെയ്തിരിക്കുന്നത്. ഓവല്‍ ഷേപ്പിലുള്ള വളകളുടെ അടിഭാഗം പ്ലെയിന്‍ ആയിരിക്കും.
 
Other News in this category

 
 




 
Close Window