Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
Teens Corner
  Add your Comment comment
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനു തകരാര്‍ സംഭവിക്കുമ്പോള്‍ തലമുടി കൊഴിയാം. മാനസികസമ്മര്‍ദമുണ്ടാകുന്ന സമയങ്ങളിലും വലിയ പനി ഉണ്ടാകുമ്പോഴും മുടികൊഴിച്ചില്‍ അമിതമാകാം
reporter
മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. കഷണ്ടിക്കു കാരണമാകുന്നത് പ്രധാനമായും ചില പാരമ്പര്യഘടകങ്ങളാണ്. ജനിതകപരമായി കഷണ്ടിക്കു സാധ്യതയുള്ളവരില്‍ ചില സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും മുടികൊഴിച്ചില്‍ ത്വരിതപ്പെടുത്താറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറച്ചുകാലത്തേക്കു മുടികൊഴിച്ചില്‍ കണ്ടുവരാറുണ്ട്.അതുകൊണ്ടാണു സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവത്തിനുശേഷവും മുടികൊഴിച്ചില്‍ കൂടുതലായി കണ്ടുവരുന്നത്.

മുടികൊഴിച്ചിലുണ്ടാക്കുന്ന മറ്റൊരു പ്രധാന കാരണമാണു തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന തകരാറുകള്‍. നമ്മുടെ ശരീരത്തിലെ മറ്റു ഹോര്‍മോണുകളുടെ അളവിനെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഗ്രന്ഥിയായ തൈറോയ്ഡ് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മുടികൊഴിച്ചിലുണ്ടാകാം.

ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനു തകരാര്‍ സംഭവിക്കുമ്പോഴും അതു തലമുടിയെ ബാധിക്കാറുണ്ട്. അമിതമായി മാനസികസമ്മര്‍ദമുണ്ടാകുന്ന സമയങ്ങളിലും വലിയ പനി ഉണ്ടാകുമ്പോഴും ശരീരഭാരം കൂടുതല്‍ കുറയുമ്പോഴും മുടികൊഴിച്ചില്‍ അമിതമാകാം. അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുമ്പോഴും മുടികൊഴിച്ചില്‍ കൂടുതലാകാറുണ്ട്. ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും മുടികൊഴിച്ചിലിനു കാരണമാകും.

കാന്‍സര്‍, ആര്‍ത്രൈറ്റിസ് അഥവാ സന്ധിവീക്കം, വിഷാദരോഗം, രക്താതിസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. തലമുടി കഴുകാനുപയോഗിക്കുന്ന വെള്ളത്തിലടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളും (ഉദാ. ക്ലോറിന്റെ കൂടിയ അളവ്) ചില മിനറലുകളും മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം.

കാല്‍സ്യം കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കില്‍ മുടി വരണ്ടുപോകുകയും തിളക്കം കുറഞ്ഞുപോകുകയും അളവു കുറഞ്ഞതുപോലെ തോന്നിപ്പിക്കുകയും ചെയ്യും. അയണ്‍, കോപ്പര്‍, മഗ്‌നീഷ്യം, സിലിക്ക, ലെഡ് എന്നിവ കൂടുതലായി അടങ്ങിയ വെള്ളം മുടിയുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കാറുണ്ട്.

തലമുടിയുടെ സംരക്ഷണവും തലയോട്ടിയിലെ ചര്‍മത്തിന്റെ സംരക്ഷണവും പലപ്പോഴും രണ്ടായിട്ടാണു നമുക്കു തോന്നുന്നതെങ്കിലും ഇവ രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കാരണം മുടി വളരുന്നത് ശിരോചര്‍മത്തിനടിയില്‍നിന്നാണ്. മുടിയുടെ ജീവനുള്ള ഭാഗം ചര്‍മത്തിനടിയിലും ജീവനില്ലാത്തഭാഗം ചര്‍മത്തിനു വെളിയിലുമാണു സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുറമേ കാണപ്പെടുന്ന മുടിയില്‍ സംഭവിക്കുന്ന തകരാറുകള്‍ ജീവശാസ്ത്രപരമായി തനിയെ ശരിയാകാന്‍ പ്രയാസമാണ്.
 
Other News in this category

 
 




 
Close Window