Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
UK Special
  Add your Comment comment
യുവതലമുറയ്ക്കായി ഇനി ഇംഗ്ലിഷില്‍ കുര്‍ബാന
reporter

ലണ്ടന്‍: പുതുതലമുറ പള്ളികളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അകന്നു പോകുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇവരെ എങ്ങനെ വിശ്വാസികളാക്കാമെന്നതിനെക്കുറിച്ച് സഭ ആലോചിച്ചതിന്റെ ഭാഗമായാണ് കുര്‍ബാന സമര്‍പ്പണം ഇംഗ്ലിഷിലേക്ക് മാറ്റാന്‍ തീരുമാനമായത്. കുട്ടികള്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് ഇനി മുതല്‍ ഇംഗ്ലിഷില്‍ കുര്‍ബാന സമര്‍പ്പിക്കുന്നത്. ഇപ്പോള്‍ ഭാഷ മനസിലാക്കാത്തതു മൂലം ഈ ചടങ്ങുകളില്‍ കുട്ടികളുടെ സാന്നിധ്യം കുറയുകയും ചിലരാകട്ടെ അശ്രദ്ധരായി ഇരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കുര്‍ബാന കൂടുതല്‍ മനസിലാക്കുന്നതിനും സജീവമായി പങ്കുചേരുന്നതിനും സിറോ മലബാര്‍ കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടേണ്ടതുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. 

ബര്‍മിങ്ഹാമില്‍ നടന്ന ഡിസംബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനില്‍ സിറോ മലബാര്‍ കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിച്ചതിനുശേഷമായിരുന്നു മാര്‍ സ്രാമ്പിക്കല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കുട്ടികള്‍ക്കു മനസിലാകുന്ന ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോഴാണ് അവര്‍ക്ക് അതില്‍ സജീവമായി പങ്കുചേരാനാകുന്നത്. ഭാഷ മനസിലാകാത്ത തുകൊണ്ടാണ് അവര്‍ അശ്രദ്ധരാകുന്നത്. കുട്ടികള്‍ മാത്രമായി കൂടുന്ന സമ്മേളനങ്ങളില്‍ ഇംഗ്ലീഷ് ഭാഷ തന്നെ ഉപയോഗിക്കുന്നതും വളരെ ഗുണകരമായിരിക്കും. സഭയുടെ ഭാവി കുഞ്ഞുങ്ങളിലാണെന്നതുകൊണ്ടു തന്നെ അവരുടെ സാഹചര്യത്തിനനുസരിച്ച് ആരാധനക്രമം പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍പ് പലതവണ ഇംഗ്ലീഷ് ഭാഷയില്‍ സിറോ മലബാര്‍ കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ടെങ്കിലും മെത്രാനായതിനുശേഷം ആദ്യമായാണ് മാര്‍ സ്രാമ്പിക്കല്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത്. വളരെ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും യൂറോപ്പിന്റെ സാഹചര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window