Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
കായികം
  Add your Comment comment
സൈന നെഹ്വാള്‍ രാജ്യദ്രോഹിയെന്ന് ആക്ഷേപം, അവഹേളനം
reporter
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരേ ഓണ്‍ലൈനില്‍ പ്രതിഷേധം. പുതിയ ഫോണിന്റെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് സൈനയ്‌ക്കെതിരേ ഓണ്‍ലൈനില്‍ പ്രതിഷേധമുയര്‍ന്നത്.

പുതുതായി സ്വന്തമാക്കിയ ഹോണര്‍ 8 ഫോണിന്റെ ചിത്രമാണ് മുന്‍ ലോക ഒന്നാം നമ്പറായ സൈന ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതിനുപിന്നാലെ സൈന ചൈനീസ് കമ്പനിക്കു പ്രചാരം നല്‍കുകയാണെന്നും ഇത് രാജ്യത്തിന് അപകടമാണെന്നുമുള്ള തരത്തില്‍ കമന്റുകള്‍ വന്നു. ചിലര്‍ സൈനയെ രാജ്യദ്രോഹിയെന്നുവരെ വിളിച്ചു.

എന്നാല്‍, ചൈനീസ് കമ്പനിയെന്ന് ഓണ്‍ലൈന്‍ പ്രതിഷേധക്കാര്‍ ആരോപിക്കുന്ന ഹോണര്‍ ഫോണ്‍ ഇന്ത്യന്‍ നിര്‍മിതമാണെന്നാണ് വിചിത്രമായ കാര്യം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി ചെന്നൈയിലാണ് കമ്പനിയുടെ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window