Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
സാധാരണ മുടിക്കു നല്‍കുന്ന എല്ലാ സംരക്ഷണവും ഹെയര്‍ എക്സ്റ്റന്‍ഷനും നല്‍കണം. ഹൈ പ്രോട്ടീന്‍ കണ്ടീഷനറാണ് ഉപയോഗിക്കേണ്ടത്. ക്ലിപ് ഓണ്‍ എക്സ്റ്റന്‍ഷനുകള്‍ നന്നായി കഴുകിയുണക്കി ചീകി വൃത്തിയാക്കണം
reporter
ആവശ്യാനുസരണം ഇളക്കി മാറ്റാവുന്ന ക്ലിപ് ഓണ്‍ എക്സ്റ്റ ന്‍ഷനുകളാണ് ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പം. പാച്ചുകളായോ ലെയറുകളായോ ആണ് ഇവ കിട്ടുക. മുടി നാരുകള്‍ തുന്നിച്ചേര്‍ത്ത വെഫ്റ്റ് എന്ന ബേസ് ഭാഗത്തുള്ള ക്ലിപ്പുകള്‍ സാധാരണ മുടിയുടെ വേരിന് ഒരു സെന്റീമീറ്റര്‍ താഴെയായി ഘടിപ്പിക്കുകയാണ് വേണ്ടത്.

കൂടുതല്‍ കാലത്തേക്ക് സ്ഥിരമായി വയ്ക്കുന്ന പെര്‍മനന്റ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ധരിക്കാന്‍ സ്‌പെഷലിസ്റ്റിന്റെ സ ഹായം വേണ്ടി വരും. ഗ്ലൂ ടിപ്, മൈക്രോ റിങ്, സ്യൂ ഇന്‍ എന്നീ പെര്‍മനന്റ് രീതികള്‍ ഉപയോഗത്തിലുണ്ട്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത് ഗ്ലൂ ടിപ് രീതിയാണ്. പ്രത്യേക കെരാറ്റിന്‍ പശ ഉപയോഗിച്ച് മുടിയിഴകള്‍ ഒട്ടിക്കുകയാണ് ചെയ്യേണ്ടത്. തലയിലെ ചര്‍മത്തില്‍ പശ സ്പര്‍ശിക്കുന്നില്ല. താല്‍ക്കാലിക രീതിയിലേതു പോലെ തന്നെ യഥാര്‍ഥ മുടിയുടെ റൂട്ടിന് അല്‍പം താഴെയായാണ് എക്സ്റ്റന്‍ഷന്‍ ഒട്ടിക്കുന്നത്.

ഒരു ചെറിയ മെറ്റല്‍ റിങ് ഉപയോഗിച്ച് എക്സ്റ്റന്‍ഷന്‍ യ ഥാര്‍ഥ മുടിയില്‍ അമര്‍ത്തി വയ്ക്കുന്നതാണ് മൈക്രോ റിങ് രീതി. എക്സ്റ്റന്‍ഷന്‍ മുടിയിലേക്ക് സൂക്ഷ്മമായി തുന്നിച്ചേര്‍ക്കുന്നതാണ് സ്യൂ ഇന്‍ രീതിയുടെ പ്രത്യേകത.

ഉപയോഗിക്കുന്ന മുടിയുടെ നിലവാരമാണ് ഇവയുെട ഈടിന്റെ അടിസ്ഥാനമെന്നു പറയാം. ലഭിക്കുന്ന പരിചരണവും പ്രധാനമാണ്. സിന്തറ്റിക് ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ അധിക കാലം ഈടു നില്‍ക്കില്ല. ഇവയില്‍ സ്‌റ്റൈലിങ് മാറ്റി പരീക്ഷിക്കാനും കഴിയില്ല. എന്നാല്‍, യഥാര്‍ഥ തലമുടി ഉപയോഗിച്ചുണ്ടാക്കുന്ന എക്സ്റ്റന്‍ഷനുകളില്‍ സ്‌ട്രെയ്റ്റനിങ്, കേളിങ് തുടങ്ങി എന്തു പരീക്ഷണവും ആകാം. ഏറെ നാള്‍ ഈടു നി ല്‍ക്കുകയും പുനരുപയോഗിക്കുകയും ചെയ്യാം. ക്ലിപ് ഓണ്‍ എക്സ്റ്റന്‍ഷനുകള്‍ പത്തു വര്‍ഷത്തോളം ഉപയോഗിക്കാം. പെര്‍മനന്റ് എക്സ്റ്റന്‍ഷനുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ മൂന്നു മുതല്‍ ആറു മാസം വരെ തുടര്‍ച്ചയായി ഉപയോഗിക്കാം. അ തുകഴിഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത ശേഷം വേണം വീണ്ടും ഉപയോഗിക്കാന്‍.

ടെക്‌സ്ചര്‍, നിറം, നീളം, കനം എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഏത് ഇനം മുടിയാണുള്ളത് എന്നതനുസരിച്ചാണ് എ ക്സ്റ്റന്‍ഷനുകള്‍ ഉണ്ടാക്കുന്നത്. വട്ടത്തില്‍ മുടി നഷ്ടപ്പെട്ടവര്‍ക്ക് എക്സ്റ്റന്‍ഷന്‍ പാച്ചുണ്ടാക്കുന്നത് മുടിയില്ലാത്ത ഭാഗത്തിന്റെ കൃത്യമായ അളവെടുത്തിട്ടാണ്. ഫ്രിഞ്ചസ് വയ്ക്കുമ്പോഴും കൃത്യമായി ഇണങ്ങുന്ന രീതിയിലായിരിക്കും. നൈലോണ്‍ നൂലുപയോഗിച്ചാണ് സിന്തറ്റിക് എക്സ്റ്റന്‍ഷന്‍ നിര്‍മിക്കുന്നത്. ഇവയും പല സ്‌റ്റൈലുകളില്‍ ലഭിക്കും.
 
Other News in this category

 
 




 
Close Window