Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മഞ്ച് വഴിപാടായി സമര്‍പ്പിച്ചാല്‍ അനുഗ്രഹം ചൊരിയുന്ന മുരുകന്‍: അപൂര്‍വമാണ് ആലപ്പുഴയിലെ സുബ്രഹ്മണ്യ ക്ഷേത്രം
reporter
നെസ്‌ലെ മഞ്ച് ചോക്ലേറ്റ് വഴിപാടായി സമര്‍പ്പിക്കുന്ന ക്ഷേത്രം. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് കൗതുകമുണര്‍ത്തുര്‍ത്തുന്ന ഈ ആചാരമുള്ളത്. ഈ പതിവ് എങ്ങനെയു
പ്രാര്‍ഥനയോടെ മഞ്ച് സമര്‍പ്പിച്ചാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ചോക്ലേറ്റ് മാലയും പതിവാണ്. മഞ്ച് അല്ലാതെ മറ്റൊരു ചോക്ലേറ്റും ഇവിടെ ആരും സമര്‍പ്പിക്കാറില്ല എന്നതും ശ്രദ്ധേയം. തുലാഭാരം, പറ തുടങ്ങി എല്ലാ ഇനം വഴിപാടിനും മഞ്ച് നേരുന്നവരുണ്ട്. പെട്ടിക്കണക്കിന് ചോക്ലേറ്റാണ് തുലാഭാരത്തിനായി എത്തിക്കുക. ഏഴുവര്‍ഷത്തോളമായി ബാലമുരുകന്‍ മഞ്ച് പ്രിയനാണ്.

പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ സുബ്രഹ്മണ്യക്ഷേത്രമെന്നത് വിശ്വാസം. ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ട. കര്‍പ്പൂരം സാമ്പ്രാണി എണ്ണ എന്നിവയൊക്കെയാണ് സാധാരണയായി ക്ഷേത്രത്തില്‍ വഴിപാടിനങ്ങളാവുന്നതെങ്കില്‍ ഇവിടുത്തെ ഇഷ്ടദൈവത്തിനായി ഭക്തര്‍ നല്‍കുന്ന വഴിപാടാണ് നെസ്‌ലെ മഞ്ച്. എങ്ങനെയാണ് ഈ പതിവ് തുടങ്ങിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ക്കുമറിയില്ല. മഞ്ച് മുരുകന്റെ അമ്പലം എന്നാണ് ഇപ്പോള്‍ ക്ഷേത്രം അറിയപ്പെടുന്നത്. കുട്ടികളുടെ നന്മയ്ക്കായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോ മഞ്ച് മാല സമര്‍പ്പിച്ചതില്‍ നിന്നാണ് ഈ വഴിപാടിന്റെ തുടക്കമെന്ന് കരുതപ്പെടുന്നു
 
Other News in this category

 
 




 
Close Window