Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ചായക്കടക്കാരന്റെ പക്കല്‍ 450 കോടി
reporter

സൂറത്ത്: മംഗള്‍ ബേജ്വ എന്ന മുന്‍ ചായക്കടക്കാരനായ ധനകാര്യസ്ഥാപന ഉടമയില്‍ നിന്ന് 450 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പിടികൂടി. ഭൂമി, സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തത്. മംഗള്‍ ബെജ്വയ്ക്ക് ഇപ്പോള്‍ നഗരത്തില്‍ മാത്രം 450 കോടിയുടെ സ്വത്താണുള്ളത്. വീടുകള്‍, ഫ്‌ളാറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഭൂമി എന്നിങ്ങനെ വിവിധ ഇടങ്ങളിലായാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചിരിക്കുന്നത്.

മൊഹാലിയിലും ചണ്ഡീഗഢിലും അധികൃതമായി സൂക്ഷിച്ച 30 ലക്ഷത്തിന്റെയും 18 ലക്ഷത്തിന്റെയും കറന്‍സികളും 2.5 കിലോഗ്രാം സ്വര്‍ണവും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടികൂടി. ഇവയില്‍ പുതിയ കറന്‍സികളും ഉള്‍പ്പെടും. ആക്സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച സ്വര്‍ണകടക്കാര്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു.

 
Other News in this category

 
 




 
Close Window