Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
UK Special
  Add your Comment comment
ഓടുന്ന കാറില്‍ ഇനി ഫോണ്‍ ഓണ്‍ ആകില്ല
reporter

ലണ്ടന്‍: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനു കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കുന്നു. ഈ ശീലം മൂലം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇനി മുതല്‍ ഓടുന്ന കാറില്‍ ഇരുന്ന് ഫോണ്‍ വിളിക്കാന്‍ സാധിക്കില്ല. വാഹനമോടുമ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാത്ത സാങ്കേതിക വിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്. ഓടുന്ന വാഹനങ്ങളിലേക്കുള്ള സിഗ്നലുകള്‍ തടയുകയാണ് ചെയ്യുന്നത്. അതുപോലെ തിരിച്ചും. ഇതോടെ ആരെ വിളിച്ചാലും കിട്ടില്ല. തിരിച്ചു വിളിക്കാന്‍ സാധിക്കത്തുമില്ല. ഇ-മെയ്ല്‍, ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാനും സാധിക്കില്ല. 

ഈ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും മൊബൈല്‍ നിര്‍മാതാക്കളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തുടര്‍ന്നാകും പദ്ധതി നടപ്പാക്കുക. ഇപ്പോള്‍ ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ പിടിക്കപ്പട്ടാല്‍ ഇരട്ടി പിഴയാണ് ചുമത്തുന്നത്. ലൈസന്‍സിലും ആറു പോയിന്റ് നഷ്ടമാകും. എന്നിട്ടും ഈ ശീലം ഉപേക്ഷിക്കാന്‍ പലരും തയാറാകുന്നില്ല. കൂടാതെ അപകടമുണ്ടാക്കിയാല്‍ ജീവിതകാലം മുഴുവന്‍ ആശുപത്രിയില്‍ കിടക്കേണ്ട അവസ്ഥയും ഉണ്ടാകും. എങ്കിലും ആളുകള്‍ ഇത് ഒഴിവാക്കുന്നില്ലെന്ന് വകുപ്പ് അധികാരികള്‍. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window