Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
ടീനേജേഴ്‌സിനു പ്രിയം ലോംഗ് ചെയിനുകളാണ്. അവയുടെ അറ്റത്ത് വലിയ പെന്‍ഡന്റുകളും ഉണ്ടാകും. ഇത്തരം ചെയിനുകള്‍ ലെതര്‍ മെറ്റീരിയലിലും മെറ്റലിലും ലഭ്യമാണ്
reporter
മുത്തുകളില്‍ കോര്‍ത്ത ഈ മാലകള്‍ സാരിക്കും ചുരിദാറിനുമൊപ്പം അണിയാം. മെറ്റല്‍കൊണ്ടു നിര്‍മിച്ച മാലകളും ലഭ്യമാണ്. കാഴ്ചയില്‍ ഭാരമുള്ളതാണെന്ന് തോന്നുമെങ്കിലും ലൈറ്റ് വെയ്റ്റ് ആണ് ഇവ. 150 മുതല്‍ 600 രൂപ വരെയാണ് ഇവയുടെ വില.

ടീനേജേഴ്‌സിനു പ്രിയം ലോംഗ് ചെയിനുകളാണ്. അവയുടെ അറ്റത്ത് വലിയ പെന്‍ഡന്റുകളും ഉണ്ടാകും. ഇത്തരം ചെയിനുകള്‍ ലെതര്‍ മെറ്റീരിയലിലും മെറ്റലിലും ലഭ്യമാണ്. പെന്‍ന്റുകളില്‍ പുതുമകള്‍ ഏറെയാണ്. ചെറിയ കുപ്പി, ക്ലോക്ക്... ഇങ്ങനെ പോകുന്നു.

ചോക്കറുകളാണ് മറ്റൊരു സവിശേഷത. ലേയ്‌സുകൊണ്ട് മനോഹരമാക്കിയിരിക്കുന്ന ചോക്കറുകള്‍ കഴുത്തിനോട് ചേര്‍ന്നു കിടക്കുന്നതു കണ്ടാല്‍ സൂപ്പര്‍ ലുക്കാണ്. റബര്‍, ഷെല്‍ അങ്ങനെ പെണ്‍മനം കവരാനായി ചോക്കറുകള്‍ പല തരത്തിലുണ്ട്.

മൂക്കു കുത്തുന്ന ശീലം മലയാളികള്‍ക്കിടയില്‍ പണ്ടേ ഉണ്ടെങ്കിലും അത് ഫാഷന്‍ ചാര്‍ട്ടില്‍ ഇടം നേടിയത് ചാര്‍ലി സിനിമയുടെ വരവോടെയാണ്. വലിയ മൂക്കുത്തികളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. മൂക്കു തുളയ്ക്കാന്‍ വിഷമമുള്ളവര്‍ പേടിക്കേണ്ട. അവര്‍ക്കായി മൂക്കില്‍ വച്ചുപിടിപ്പിക്കാവുന്ന തരം മൂക്കുത്തികളും ലഭ്യമാണ്. ഇരുപതു രൂപ മുതല്‍ തുടങ്ങും ഇവയുടെ വില.

കമ്മലുകളുടെ വൈവിധ്യങ്ങള്‍ എന്നും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇയര്‍ കഫാണ് താരം. ചെവി മുഴുവനായി മൂടി നില്‍ക്കുന്ന രീതിയിലാണ് ഇവയുടെ ഫാഷന്‍. രണ്ടു ചെവിയിലായിട്ടോ ഒന്നിലോ എങ്ങനെ വേണമെങ്കിലും ഇതു ധരിക്കാം. എല്ലാതരം വസ്ത്രങ്ങളുടെ കൂടെയും ഇയര്‍ കഫ് ഇണങ്ങുമെന്നതാണ് ഇവയുടെ പ്രത്യേകത.
കാഴ്ചയില്‍ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകള്‍ക്ക് എന്നും പ്രിയം. അവസരങ്ങള്‍ക്ക് ചേരുന്ന രീതിയില്‍ ഒരുങ്ങി പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷന്‍ ലിസ്റ്റിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് ഡിസൈന്‍ വജ്രമെന്ന് തോന്നിക്കുന്ന തരത്തിലുള്ള നെക്ലസുകളാണ്. കാഴ്ചയില്‍ സ്വര്‍ണത്തിലോ പ്ലാറ്റിനത്തിലോ വജ്രക്കല്ലുകള്‍ പതിപ്പിച്ചതുപോലെ തന്നെ തോന്നും.
 
Other News in this category

 
 




 
Close Window