Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
Teens Corner
  Add your Comment comment
ഇന്ത്യ പോലെ നെറ്റ് സെക്ടര്‍ സുരക്ഷിതമല്ലാത്ത രാജ്യത്ത് ഓണ്‍ലൈന്‍ ഇടപാടു നടത്തുമ്പോള്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
reporter
മുന്‍ കരുതലുകളെല്ലാം എടുത്തു പക്ഷേ, മൊബൈല്‍ ഫോണും പേഴ്‌സും പോക്കറ്റടിച്ചു പോയി! ഇനി എന്തു ചെയ്യും. തട്ടിപ്പിനിരയാകുകയോ എടിഎം കാര്‍ഡ് മുതലായവ നഷ്ടപ്പെടുകയോ ചെയ്താല്‍ ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചു വിവരം അറിയിക്കും അക്കൗണ്ടിലെ ഇടപാടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് ആദ്യം ചെയ്യേണ്ടത്.

അതിനും മുന്നേ അക്കൗണ്ടു തുറക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പര്‍, ബാങ്ക്് മാനേജരുടെയോ മറ്റുദ്യോഗസ്ഥരുടെയോ നമ്പര്‍. അല്ലെങ്കില്‍ ശാഖയില്‍ ബന്ധപ്പെടേണ്ട തുടങ്ങിയവ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുക. ഫോണില്‍ സൂക്ഷിക്കുന്നതോടൊപ്പം തന്നെ എവിടെയെങ്കിലും കുറിച്ചു വയ്ക്കുകയുമാകാം. കാരണം ഫോണ്‍ നഷ്ടപ്പെട്ടാലും ബാങ്കിലേക്കു വിളിക്കണമല്ലോ. ബാങ്കിലേക്ക് വിളിച്ച് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കാം. ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയാണ് തട്ടിപ്പിനിരയാകുന്നതെങ്കില്‍ ഉടനെ പാസ് വേര്‍ഡ് മാറ്റുക എന്നതാണ് പോംവഴി. സാങ്കേതിക വിദ്യകള്‍ വളര്‍ന്നു, വിരല്‍ തുമ്പില്‍ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്. പക്ഷേ, ഒരു നാണയത്തിന്റെ രണ്ടു പുറം പോലെയാണ് ഇവ നേട്ടം നല്‍കുന്നതിനോടൊപ്പം തന്നെ കോട്ടവുമുണ്ട്. ഇതിനുള്ള പരിഹാരം എന്താണെന്നു ചോദിച്ചാല്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നേ പറയാനാവൂ. സ്വയം ഒരുക്കുന്ന സുരക്ഷ ഇത്തരം കാര്യങ്ങളില്‍ വളരെ പ്രധാനമാണ്.

ബാങ്കുകളിലെ കോര്‍ ഡാറ്റ ബേസ്. എടിഎം സെര്‍വറുകള്‍, ഇന്റര്‍ നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍, വിവിധ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ശൃംഖല എന്നിവ സുരക്ഷിതമാണെങ്കില്‍ ഇടപാടുകളെല്ലാം സുരക്ഷിതമായിരിക്കും.

ഒരിക്കലും പൊതു കമ്പ്യൂട്ടറുകളില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കാരണം നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന കാര്യങ്ങള്‍ ഫേവറൈറ്റ് ലിസ്റ്റില്‍ തന്നെയുണ്ടാകും എല്ലാവരും ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ഇത്തരം കാര്യങ്ങളുണ്ടെങ്കില്‍ പെട്ടന്നു തന്നെ മറ്റുള്ളവര്‍ക്ക് അതു കൈക്കലാക്കാന്‍ പറ്റും എന്നതോര്‍ക്കുക. കൂടാതെ പൊതുവായ ഒരു കമ്പ്യൂട്ടറില്‍ നിശ്ചയമായും വൈറസുകളുണ്ടാകും. അവയും വിവരങ്ങള്‍ ചോര്‍ത്തിയെടുതിതി നമുക്ക് പണി തരും. ഇത്തരം കമ്പ്യൂട്ടറുകളില്‍ വിവരങ്ങള്‍ സോവ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ഇന്റെര്‍നെറ്റ് ബാങ്കിംഗ് ഉപയോഗശേഷം സൈന്‍ ഓഫ് ചെയ്തു എന്ന ഓരോ തവണയും ശേഷം ഉറപ്പാക്കുക. കമ്പ്യൂട്ടറിന്റെ ഹിസ്റ്ററി മായിച്ചു കളയുകയും ചെയ്യുക.
ബാങ്കുകള്‍ തന്ന പിന്‍മ്പറുകള്‍ നിര്‍ബന്ധമായും മാറണം. ഇനി മാറുമ്പോള്‍ അച്ഛന്റെ, അമ്മയുടെ സഹോദരങ്ങളുടെ പേര്, ജനനവര്‍ഷം അങ്ങനെ അവനവനുമായി ബന്ധമുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. കാരണം അവ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. എടിഎം കാര്‍ഡടക്കം പോക്കറ്റടിച്ചു പോയി എന്നിരിക്കട്ടെ. നിങ്ങളുടെ പേര് ഒന്നു ഫെയിസ് ബുക്കില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങളെല്ലാം പോക്കറ്റടിച്ചവനു കിട്ടും. അതവന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി കൊടുക്കുകയും ചെയ്യും.

അതിനാല്‍ ഒരിക്കലും 1,2,3,4 എന്നിങ്ങനെയുള്ള നമ്പറുകള്‍, ഇന്ത്യ, കേരള എന്നിങ്ങനെയുള്ള പേരുകള്‍ മുതലായവ പാസ്വേഡായി നല്‍കാതിരിക്കുക. ഇത് മൊബൈലിലും മറ്റും സേവ് ചെയ്യാതിരിക്കുക. മറ്റൊന്ന് ഇടയ്ക്കിടെ പിന്‍ നമ്പറുകള്‍ മാറ്റിക്കൊണ്ടിരിക്കുകയെന്നതാണ്. ചില ബാങ്കുകള്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ്വേഡുകള്‍ 90 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റിക്കാറുണ്ട്.

ഇന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ കാര്‍ഡുപയോഗിച്ചാണ് എല്ലാവരും തന്നെ ബില്ലുകളടക്കുന്നത്. പക്ഷേ, അവിടെയും വേണം സ്വയം സുരക്ഷ. നമ്മുടെ മുന്നില്‍ നിന്നും മാത്രം കാര്‍ഡ് സ്വൈപ് ചെയ്യാനനുവദിക്കുക. പിന്‍ നമ്പര്‍ ഒരിക്കലും പറഞ്ഞു കൊടുക്കാതിരിക്കുക. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചതിനുശേഷവും കാര്‍ഡ് വെയിറ്ററുടെ കയ്യില്‍ കൊടുത്തുവിടാതെ സ്വയം ബില്ലടയ്ക്കുക. ഉപഭോക്താവിനു സമീപത്തേക്ക് കൊണ്ടു വരത്തക്ക വിധത്തില്‍ വയര്‍ലെസ് സംവിധാനമാണ് കാര്‍ഡുപയോഗിച്ചുള്ള പേമെന്റിനുള്ളത്. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അല്ലെങ്കില്‍ മറ്റു വിവരങ്ങള്‍ തുടങ്ങിയവ ഫോണ്‍ വഴി നല്‍കുന്നതു വളരെയധികം ശ്രദ്ധിച്ചായിരിക്കണം. ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഫോണില്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയില്ല.

ഓണ്‍ലൈന്‍ ഇടപാടു നടത്തിയതിനുശേഷം നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക. അക്കൗണ്ടില്‍നിന്നു കൃത്യമായ തുകയാണോ എടുത്തിട്ടുള്ളതെന്നു പരിശോധിച്ചു ഉറപ്പു വരുത്തുക. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതായി തോന്നിയാല്‍ ഉടനേ ബാങ്കിനെ അറിയിക്കുക.
നിങ്ങളുടെ കംപ്യൂട്ടറില്‍ ലൈസന്‍സ് ഉള്ള ആന്റി വൈറസ് സോഫ്‌റ്റ്വേര്‍ ഉപയോഗിക്കുക. മാത്രവുമല്ല, ഈ ആന്റി വൈറസ് സോഫ്‌റ്റ്വേര്‍ കാലോചിതമായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഇതുവഴി രഹസ്യമായി സൂക്ഷിക്കേണ്ട എല്ലാ വിവരങ്ങളും അത്തരത്തില്‍ സംരക്ഷിക്കപ്പെടാന്‍ സഹായിക്കുന്നു.
 
Other News in this category

 
 




 
Close Window