Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ആരോഗ്യം
  Add your Comment comment
നിങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കാറുണ്ടോ? സൂക്ഷിക്കുക.
reporter

രാത്രിയില്‍ സ്വപ്നം കണ്ട് മക്കള്‍ ഉണര്‍ന്ന് കരയാറുണ്ടോ? ഉണര്‍ന്നാലും ഒരു സ്ഥലത്തു തന്നെ ദൃഷ്ടിയുറപ്പിച്ച് പേടിച്ചിരിക്കാറുണ്ടോ? അമിതമായി വിയര്‍ക്കുകയും ശ്വാസഗതി വേഗത്തിലാവുകയും ചെയ്യുന്നുണ്ടോ? ഭയംകൊണ്ടുള്ള ഉറക്കപ്രശ്‌നത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ. ദുഃസ്വപ്നങ്ങളും (നൈറ്റ്‌മേര്‍), രാത്രി ഭീതികളും (നൈറ്റ് ടെറര്‍) ആണ് കുട്ടികളുടെ ഉറക്കം കെടുത്തുന്ന രണ്ടു വില്ലന്മാര്‍. കണ്‍മുന്നില്‍ കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓര്‍മകളോ ഇരുട്ടിനോടുള്ള പേടിയോ ആകാം കുട്ടിയുടെ ഉറക്കം കെടുത്തുന്നത്. നൈറ്റ് ടെറര്‍ കുട്ടി ഓര്‍ത്തിരിക്കാറില്ല. പക്ഷേ, ദുഃസ്വപ്നങ്ങള്‍ അടുത്ത ദിവസവും മനസ്സില്‍ നില്‍ക്കും. ഭീകരസ്വപ്നങ്ങള്‍ കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ വിഷമിപ്പിക്കും. അലറിക്കരഞ്ഞ് ഉണര്‍ന്ന കുട്ടി അസ്വസ്ഥനാകും. കണ്ണുമിഴിച്ച് ഭയന്നു കിടക്കും. ചിലര്‍ എണീറ്റിരുന്ന് കരയും. കണ്ണുകള്‍ തുറന്നാലും സ്വപ്നം വിട്ട് ഉണര!്!ന്നിട്ടുണ്ടാകില്ല. പല തവണ കുലുക്കി വിളിച്ചാലേ കുട്ടിയെ ഉണര്‍ത്താന്‍ സാധിക്കൂ. പേക്കിനാവുകള്‍ ഉറക്കിത്തിനിടയില്‍ വന്നുപോകുന്നത് രക്ഷിതാക്കള്‍ക്ക് തന്നെ നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. കണ്‍പോളയ്ക്കുള്ളിലൂടെ കൃഷ്ണമണി വേഗത്തില്‍ അനങ്ങും. ഉറക്കത്തില്‍ കരയുകയോ അരുത്, വേണ്ട, എനിക്ക് പേടിയാ എന്നൊക്കെ പറയുകയോ ചെയ്യും. ഗാഢനിദ്രയിലേക്കു കടക്കുന്നതിനു മുമ്പുള്ള സമയത്താണ് പേടികള്‍ അലട്ടുക. ഉറങ്ങിയ ശേഷമുള്ള ഏതാണ്ട് നാലു മ ണിക്കൂറിനുള്ളില്‍. മിക്കപ്പോഴും ഉണര്‍ന്നാല്‍ അല്‍പ സമത്തിനകം തനിയേ കുട്ടി ഉറങ്ങിക്കോളും. മൂക്കടപ്പും ജലദോഷവുമുള്ളപ്പോള്‍ കുട്ടികള്‍ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ? ശരിയായി ശ്വാസം എടുക്കാന്‍ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവര്‍ ഉറക്കത്തില്‍ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും. സമാനമായ അ വസ്ഥ തന്നെയാണ് ശ്വസന പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കും ഉ ണ്ടാകുന്നത്. വാ തുറന്ന് ഉറങ്ങുക, കൂര്‍ക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിര്‍ത്തുക, തൊണ്ടയില്‍ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേല്‍ക്കുക, തല പല ദിശയില്‍ വച്ചുറങ്ങുക ഇവയാണ് ലക്ഷണങ്ങള്‍. ചെറിയ പനി വന്നാല്‍ പോലും കുട്ടിക്ക് ഉറക്കം നഷ്ടപ്പെടാം. ഉണര്‍ന്ന് കരയുന്നുണ്ടെങ്കിലോ വളരെ അസ്വസ്ഥനായി ഉറങ്ങുകയാണെങ്കിലോ മൂത്രത്തില്‍ പഴുപ്പ്, ചെവി പഴുപ്പ് പോലുള്ള അസുഖങ്ങള്‍ ഉണ്ടോ എന്നു സംശയിക്കാം.

 
Other News in this category

 
 
 
Close Window