Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഡല്‍ഹിയിലെ രാഷ്ട്രീയക്കാരുടെ സ്വപ്‌നഭവനം റിയല്‍ എസ്റ്റേറ്റുകാരന്‍ 435 കോടി രൂപയ്ക്ക് വാങ്ങി
reporter
ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയക്കാരും അതിസമ്പന്നരും ഉദ്യോഗസ്ഥ പ്രമുഖരും താമസിക്കുന്ന ല്യൂട്ടന്‍സ് മേഖലയില്‍ ഡിഎല്‍എഫ് ചെയര്‍മാന്‍ കെ.പി. സിംഗിന്റെ മകള്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. സിംഗിന്റെ മകള്‍ രേണുക തല്‍വാറാണ് പ്രഥ്വിരാജ് റോഡിലുള്ള ബംഗ്ലാവ് 435 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ല്യൂട്ടന്‍സിലെ ഏറ്റവും വലിയ വില്‍പ്പനകളില്‍ ഒന്നാണ് ഇതെന്നാണ് പ്രോപ്പര്‍ട്ടി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ചതുരശ്ര മീറ്ററിന് 8.8 ലക്ഷം രൂപ പ്രകാരം 4925 ചതുരശ്ര മീറ്ററാണ് രേണുക സ്വന്തമാക്കിയത്. ബംഗ്ലാവ് മാത്രം 1189 ചതുരശ്ര മീറ്റര്‍ വരും. റിയല്‍ എസ്റ്റേറ്ററ്റ് ഡവലപിങ് കമ്പനിയായ ടിഡിഐ ഇന്‍ഫ്രാകോര്‍പ് എംഡി കമല്‍ തനേജയാണ് വസ്തു വിറ്റത്.

ല്യൂട്ടന്‍സ് ബംഗ്ലാവ് മേഖലയില്‍ ഏകദേശം ആയിരം ബംഗ്ലാവുകളാണുള്ളത്. ഇതില്‍ 70 എണ്ണത്തോളം മാത്രമാണ് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത്. പൃഥ്വിരാജ് റോഡില്‍ ഇതിനു മുന്‍പുള്ള വലിയ കച്ചവടം നടന്നത് 173 കോടി രൂപയുടേതായിരുന്നു. ഷാഹി എക്‌സ്‌പോര്‍ട്ട്‌സ് ഉടമ ഹരീഷ് അഹൂജയാണ് ചതുരശ്ര മീറ്ററിന് 6.53 ലക്ഷം രൂപയ്ക്കാണ് അന്നു ബംഗ്ലാവ് സ്വന്തമാക്കിയത്.

ഡിഎല്‍എഫില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജി.എസ്. തല്‍വാറാണ് രേണുകയുടെ വരന്‍. അച്ഛന്‍ കെ.പി. സിംഗിന് ല്യൂട്ടന്‍സിലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം റോഡില്‍ സ്വന്തമായി രണ്ടു ബംഗ്ലാവുകളുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം കച്ചവടങ്ങള്‍ സ്ഥിരമായി നടന്നിരുന്ന എങ്കിലും 2016ല്‍ അത്ര കാര്യമായി നടന്നിരുന്നില്ല. കുറഞ്ഞത് 300 കോടി രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ചെറിയൊരു ബംഗ്ലാവിന് വില പോലും പറയാന്‍ കഴിയൂ എന്നറിയുമ്പോഴാണ് ഇവിടുത്തെ സ്ഥലത്തിന്റെ മൂല്യം എത്രമാത്രം വലുതാണെന്ന് മനസിലാകൂ.
 
Other News in this category

 
 




 
Close Window