Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അധികാരമില്ലെങ്കിലും ആന്റണിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ യോജിപ്പില്ല; അന്നും ഇന്നും
reporter

കോട്ടയത്ത് ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും അതൃപ്തി പ്രകടമാക്കി ഉമ്മന്‍ചാണ്ടി വിട്ടുനിന്നു. പുതിയ ഡിസിസി പ്രസിഡന്റുമാരെ എല്ലാവരും അംഗീകരിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. കഴിവ് നോക്കിയാണ് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതെന്നും ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനോട് ഹൈക്കമാന്റിന് താത്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് താത്പര്യം നോക്കിയല്ല ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഡിസിസി നിയമനവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതി ഉന്നയിക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിനെ തഴഞ്ഞുവെന്ന വ്യാപക ആക്ഷേപമുണ്ട്. ഇത് എം.എം ഹസന്‍ പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്വന്തം ജില്ലയില്‍ നടന്ന ഡിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടുനിന്നത്. ജോഷി ഫിലിപ്പ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്‍പ്പെടെയുളള പ്രമുഖ നേതാക്കള്‍ പങ്കെടുത്തപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. അതേസമയം എ ഗ്രൂപ്പിലെ കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

 
Other News in this category

 
 




 
Close Window