Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.78 INR  1 EURO=70.71 INR
ukmalayalampathram.com
Tue 28th Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രസവം ഇനി ഭര്‍ത്തിവിന് അരികില്‍
Reporter

തിരുവനന്തപുരം: ഭാര്യയെ ലേബര്‍ റൂമിലേക്ക് കയറ്റിയാല്‍ ഭര്‍ത്താവിന്റെ ചങ്കില്‍ തീയാണ്. ഓരോ തവണയും ലേബര്‍ റൂമിന്റെ വാതില്‍ തുറക്കുമ്പോള്‍ അതിയോടെയാണ് നോക്കുന്നത്. എന്നാല്‍, പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇനി ഇതിന്റെ ആവശ്യമില്ല. കാരണം പ്രസവം കഴിയുവോളം ധൈര്യംപകര്‍ന്ന് ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവിനും ലേബര്‍ റൂമിനുള്ളില്‍ നില്‍ക്കാം. ഭര്‍ത്താവിന് ധൈര്യമുണ്ടാവണമെന്നുമാത്രം. ധൈര്യം ചോരില്ലെങ്കില്‍ ഉറ്റബന്ധുക്കളായ സ്ത്രീകള്‍ക്കും പ്രസവസമയത്ത് ഗര്‍ഭിണിക്കൊപ്പം നില്‍ക്കാം.

പ്രസവസമയത്ത് ഒപ്പം നിന്ന് ഗര്‍ഭിണിയെ പരിചരിക്കാനും ധൈര്യം പകരാനുമുള്ള ആധുനിക പ്രസവപദ്ധതി നടപ്പാക്കുകയാണിവിടെ. 'അരികെ' എന്ന് പേരുനല്‍കിയിരിക്കുന്ന ഈ പദ്ധതി സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. മന്ത്രി കെ. രാജു അധ്യക്ഷനാവും. വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയ പദ്ധതിയാണ് ഉറ്റവര്‍ക്കരികെയുള്ള പ്രസവം. ഈ മാതൃകയിലാണ് താലൂക്ക് ആശുപത്രിയിലും പദ്ധതി നടപ്പാക്കുന്നത്. സ്വാഭാവിക പ്രസവത്തിന് മാത്രമാണ് ബന്ധുക്കള്‍ക്ക് ഈ ആനുകൂല്യം. ആവശ്യപ്പെടുന്നവര്‍ക്കുമാത്രമേ ഇതിന് അവസരം നല്‍കൂ. ലേബര്‍ റൂമില്‍ കടക്കുംമുമ്പ് കൗണ്‍സലിങും നല്‍കും.

തീര്‍ത്തും സ്വകാര്യത ഉറപ്പുവരുത്തിയിട്ടുള്ള ക്യുബിക്കുകളിലാണ് ഭര്‍ത്താവിന്റെയോ ഉറ്റബന്ധുക്കളായ സ്ത്രീകള്‍ക്കരികെയോ ഉള്ള പ്രസവത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ഉറ്റവരുടെ സാന്നിധ്യം ഗര്‍ഭിണിക്ക് ധൈര്യംപകരുമെന്ന കണ്ടെത്തലാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നില്‍. വിദേശരാജ്യങ്ങളില്‍നിന്നെത്തിയ അഞ്ച് മലയാളികള്‍ക്ക്, അവരുടെ അഭ്യര്‍ഥനപ്രകാരം മുമ്പ് താലൂക്ക് ആശുപത്രിയില്‍ ഈ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. ആരോഗ്യമേഖലയില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയെടുത്ത വേദനരഹിത പ്രസവം നടത്തി വിജയിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുനലൂര്‍ താലൂക്കാശുപത്രി 'അരികെ' എന്ന പദ്ധതി നടപ്പാക്കുന്നത്. 

 
Other News in this category

 
 




 
Close Window