Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=72.05 INR
ukmalayalampathram.com
Thu 22nd Jun 2017
 
 
കായികം
  Add your Comment comment
ആര്‍.അശ്വിന്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍
reporter
ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ആര്‍.അശ്വിന്. 2016ലെ മിന്നും പ്രകടനമാണ് അശ്വിന് നേട്ടം സമ്മാനിച്ചത്. ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അശ്വിന് ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് കളിക്കാരനുള്ള പുരസ്‌കാരവും ലഭിക്കും. ഇതിന് മുന്‍പ് 2004ല്‍ രാഹുല്‍ ദ്രാവിഡാണ് ഒരേവര്‍ഷം രണ്ടു പുരസ്‌കാരവും നേടിയിട്ടുള്ള ഇന്ത്യന്‍ താരം. ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക), റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ), കുമാര്‍ സംഗക്കാര (ശ്രീലങ്ക), മൈക്കിള്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ), മിച്ചല്‍ ജോണ്‍സണ്‍ (ഓസ്‌ട്രേലിയ), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ) എന്നിവരും ഒരേവര്‍ഷം രണ്ടു പുരസ്‌കാരം നേടിയവരാണ്.

സെപ്റ്റംബര്‍ 2015 മുതല്‍ സെപ്റ്റംബര്‍ 2016 വരെയുള്ള കാലഘട്ടങ്ങളിലെ മത്സരങ്ങളാണ് ഐസിസി പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. എട്ട് ടെസ്റ്റുകള്‍ കളിച്ച് 48 വിക്കറ്റും 336 റണ്‍സും നേടിയ ഓള്‍റൗണ്ട് പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 19 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 27 വിക്കറ്റും തമിഴ്‌നാടുകാരനായ ഈ ഓഫ് സ്പിന്നര്‍ സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window