Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ആരോഗ്യം
  Add your Comment comment
വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എ ചര്‍മാരോഗ്യം വര്‍ധിക്കും
reporter
വെണ്ടയ്ക്കയില്‍ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിര്‍ത്തുന്നതില്‍ പൊട്ടാസ്യത്തിനു പങ്കുണ്ട്.

വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകള്‍ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചര്‍മകോശങ്ങള്‍ക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.

സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗര്‍ഭിണികളുടെ. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളം. ഗര്‍ഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകള്‍ അവശ്യം. 412 ആഴ്ചകളിലെ ഗര്‍ഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു. ഗര്‍ഭകാലത്തെ വിളര്‍ച്ച തടയുന്നതിനും അതു സഹായകം. അതിനാല്‍ ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ വെണ്ടയ്ക്ക പതിവായി ഉള്‍പ്പെടുത്തണം.

ശരീരമെമ്പാടും ഓക്‌സിജന്‍ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന്റെ ഉത്പാദനം കൂടുന്നതോടെ രക്തസഞ്ചാരവും മെച്ചപ്പെടുന്നു. ചര്‍മത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിര്‍ത്താനാകുന്നു. ശിരോപരിതലത്തിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുന്നതു മുടിവളര്‍ച്ചയ്ക്കു സഹായകം.താരന്‍, മുടിയുടെ വരള്‍ച്ച, മുടികൊഴിച്ചില്‍ എന്നിവ കുറയും.

വീട്ടുവളപ്പില്‍ ജൈവരീതിയില്‍ വിളയിച്ച വെണ്ട.യ്ക്ക പച്ചയ്ക്കും കഴിക്കാം. വെണ്ടയ്ക്ക വിഭവങ്ങള്‍ കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. അതിലുളള നാരുകള്‍ ഉള്‍പ്പെടെയുളള പോഷകങ്ങള്‍ നഷ്ടമാകുന്നത് ഒരുപരിധി വരെ അങ്ങനെ തടയാം. എണ്ണയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് കൊളസ്‌ട്രോള്‍ അമിതമായി ശരീരത്തിലെത്തുന്നത്.

വെണ്ടയ്ക്ക കഴിവതുംഫ്രൈ ചെയ്തു കഴിക്കുന്നത് ഒഴിവാക്കണം. മറ്റു രീതികളില്‍ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം.
 
Other News in this category

 
 




 
Close Window