Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
കായികം
  Add your Comment comment
സഞ്ജു മാപ്പ് പറഞ്ഞു; കടുത്ത നടപടി ഒഴിവാക്കി കെസിഎ
reporter

കേരള ഡ്രസ്സിംഗ് റൂമില്‍ മോശമായി പെരുമാറിയതിന് മലയാളി താരം സഞ്ജു വി സാംസണിനെതിരെ അച്ചടക്ക നടപടികള്‍ വേണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. സഞ്ജു അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് യുവതാരത്തിനെതിരെ നടപടികള്‍ അവസാനിപ്പിച്ചത്. സഞ്ജുവിന്റെ വിശദീകരണം ആത്മാര്‍ഥമാണെന്ന് കരുതുന്നതായും സംഭവം സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേക സമിതി വ്യക്തമാക്കി. മാനസികമായ സമ്മര്‍ദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടയാതെന്നാണ് സമിതി വിലയിരുത്തിയത്. കൂടാതെ,ആദ്യത്തെ സംഭവം എന്ന നിലയിലുമാണ് കര്‍ശന നടപടികള്‍ വേണ്ടെന്ന് സമിതി തീരുമാനിച്ചതെന്ന് അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്‍കി. ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും സഞ്ജു അറിയിച്ചു 'ഇന്ത്യ എ ടീമിനുവേണ്ടിയെല്ലാം നന്നായി കളിച്ച എനിക്ക് രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി നന്നായി കളിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. നമ്മളൊക്കെ മനുഷ്യല്ലെ'സഞ്ജു പറഞ്ഞു. അച്ചടക്കരഹിതമായി പെരുമാറിയെന്ന പരാതിയില്‍ കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റന്‍ സഞ്ജു വി. സാംസണെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്‍കി.

 
Other News in this category

 
 




 
Close Window