Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
ആരോഗ്യം
  Add your Comment comment
പാരസെറ്റമോള്‍ കഴിക്കുന്ന സ്ത്രീകള്‍ക്കു കേള്‍വി കുറവുണ്ടാക്കുന്നുവെന്ന് പഠനം
reporter
ചെറിയ തലവേദന വന്നാല്‍ പോലും വേദന സംഹാരികളില്‍ അഭയം കണ്ടെത്തുന്നവര്‍ ഏറെയുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ വാരി തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലരും. ചില വേദനകള്‍ ശരീരത്തിന്റെ പ്രതിരോധമാര്‍ഗ്ഗമാണെന്ന് ആരും ചിന്തിക്കുന്നേയില്ല. ഇത് കാലക്രമത്തില്‍ തിരിച്ചടിയാകുമെന്നാണ് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് സ്ത്രീകളില്‍ കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുണ്ടായത്. കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് ഗവേഷക സംഘം പറയുന്നത്.
ഐബുപ്രൂഫിന്‍ പോലുള്ള വേദന സംഹാരികള്‍ ഇടയ്ക്ക് കഴിക്കുന്നത് കൊണ്ട് തകരാറില്ല. എന്നാല്‍, തുടര്‍ച്ചയായ ആറു വര്‍ഷത്തില്‍ കൂടുതല്‍ വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് സ്ത്രീകളില്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. പാര്‍ശ്വഫലങ്ങള്‍ അധികമില്ലെന്നു കരുതി കഴിക്കുന്ന വേദന സംഹാരികള്‍ കാലാക്രമേണ അപകട സാധ്യത ഏറെയാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആസ്പിരിന്‍, ഐബുപ്രൂഫിന്‍, പാരസെറ്റമോള്‍ അഥവാ അസെറ്റാമിനോഫെന്‍ വേദന സംഹാരികള്‍ക്ക് കേള്‍വി കുറവിനു കാരണമായേക്കാമെന്നാണ് പഠനം പറയുന്നത്.

കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48 നും 73 നും ഇടയില്‍ പ്രായമുള്ള 54,000 ലധികം സ്ത്രീകള്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് ഗവേഷക സംഘത്തിന്റ പഠനം. ഡോ. ഗാരി കര്‍ഹാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
 
Other News in this category

 
 




 
Close Window