Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
ബിസിനസ്‌
  Add your Comment comment
1089 കോടി രൂപ വേണമെന്നു കേരളം
reporter
സംസ്ഥാനത്ത് ജനുവരിയിലെ സാമ്പത്തിക ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് 1089 കോടി രൂപ ട്രഷറിയില്‍ എത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറിക്കു കത്തു നല്‍കി.

ജനുവരിയില്‍ ട്രഷറി വഴിയുള്ള ശമ്പള പെന്‍ഷന്‍ വിതരണത്തിനും ട്രഷറി സേവിംഗ്‌സ് ഇടപാടുകള്‍ക്കുമായി 1089 കോടി രൂപയാണ് ആവശ്യം. ഡിസംബറില്‍ ട്രഷറി ഡയറക്ടര്‍ ആവശ്യപ്പെട്ടതിലും 30 ശതമാനം വരെ കുറഞ്ഞ തുകയാണു ബാങ്കുകള്‍ ലഭ്യമാക്കിയത്. നോട്ട് റദ്ദാക്കിയ ശേഷം കേരളം ആവശ്യപ്പെടാത്തതിനെത്തുടര്‍ന്നാണു കഴിഞ്ഞ ഡിസംബറിലെ ആദ്യദിവസങ്ങളില്‍ ട്രഷറിയിലും ബാങ്കുകളിലും പണമെത്താതിരുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു.

ആവശ്യമായ പണം ലഭ്യമാക്കാതിരുന്നതിനാല്‍ ഡിസംബര്‍ മാസത്തെ ശമ്പള പെന്‍ഷന്‍ വിതരണത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണു തുകയുടെ വ്യക്തമായ വിവരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറിയത്.
 
Other News in this category

 
 




 
Close Window