Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സ്വാമിക്കൊപ്പം 600 കിലോമീറ്റര്‍ നടന്ന് നായ സ്‌നേഹം പ്രകടിപ്പിച്ചു
reporter
ശബരിമലയിലേക്ക് കാല്‍ നടയായി യാത്ര തിരിച്ച നവീന്‍ എന്ന തീര്‍ഥാടകനൊപ്പം ഒരു നായയും മാര്‍ഗമധ്യേ കൂടെക്കൂടി. ആട്ടിപ്പായിച്ചിട്ടും അവഗണിച്ചിട്ടും നവീനെ പിരിയാന്‍ നായ തയാറായിരുന്നില്ല. രാപ്പകല്‍ വ്യത്യാസമില്ലാതെ നാവീന്റെ കാല്‍പ്പാടുകളെ പിന്‍തുടര്‍ന്ന് നായ ഇടവഴികളിലൊന്നും തളര്‍ന്നു വീഴാതെ ഒപ്പം നടന്നത് 600 കിലോമീറ്ററാണ്.

കോഴിക്കോട് സ്വദേശിയായ നവീന്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് ശബരിമലയിലേക്ക് പോകുന്ന വഴിയാണ് തനിക്കായി കാത്തു നിന്ന നായയെ കണ്ടുമുട്ടുന്നത്. തെരുവനായയല്ലേ ശല്യമാകും എന്നൊക്കെ കരുതി അവഗണിക്കാന്‍ ശ്രമിച്ചിട്ടും പിന്മാറാന്‍ തയാറായിരുന്നില്ല. ഒടുവില്‍ നവീന്‍ നായയെയും കൂടെക്കൂട്ടി. നീട്ടിവിളിക്കാന്‍ നായക്കൊരു പേരുമിട്ടു മാളു. വഴിയമ്പലങ്ങളില്‍ നവീന്‍ വിശ്രമിക്കുമ്പോള്‍ മാളുവും വിശ്രമിക്കും. രാത്രികാലങ്ങളില്‍ ആള്‍സഞ്ചാരമില്ലാത്ത മേഖലകളിലെത്തുമ്പോഴുള്ള ഏകാന്തതയുടെയും ഭയത്തിന്റെയും നിമിഷങ്ങളെ നേരിടാനും മാളു നവീന് തുണയായി.

17 ദിവസം നീണ്ട തീര്‍ഥയാത്രയില്‍ തളര്‍ന്ന് വിട്ടുമാറാതെ മാളു നടന്നത് 600 കിലോമീറ്ററാണ്. തന്നോടുളള സ്‌നഹം കൊണ്ട് ഇത്രയധികം ദൂരം നടന്ന മാളുവിനെ ശബരിയാത്രയ്ക്ക് ശേഷം കെസ്ആര്‍ടിസി ബസില്‍ തന്റെ വീട്ടിലെത്തിച്ചിരിക്കുകയാണ് 38 കാരനായ നവീന്‍. കെഎസ്ആര്‍ടിസിയിലെ തന്നെ ജീവനക്കാരനായ നവീന്‍ അധികൃതരില്‍ നിന്നും പ്രത്യേകാനുമതി നേടിയ ശേഷമാണ് മാളുവിനെ കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ട് എത്തിച്ചത്. ബേപ്പൂരിലുള്ള നവീന്റെ വീട്ടുമുറ്റത്ത് മാളുവിനായി ഒരു കൂടൊരുങ്ങിക്കഴിഞ്ഞു. ശബരി യാത്രക്കിടയില്‍ കണ്ടുമുട്ടിയ മാളുവിനെ ഇനിയെന്നും കൂടെക്കൂട്ടാനാണ് നവീന്റെ തീരുമാനം.
 
Other News in this category

 
 




 
Close Window