Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=72.05 INR
ukmalayalampathram.com
Thu 22nd Jun 2017
 
 
കായികം
  Add your Comment comment
കെസിഎ തലപ്പത്തും അഴിച്ചുപണി; ടിസി മാത്യു ഒഴിഞ്ഞു; ബി വിനോദ് പുതിയ പ്രസിഡന്റ്
reporter
കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത് അഴിച്ചുപണി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യുവും സെക്രട്ടറി അനന്ത നാരായണനും സ്ഥാനം ഒഴിഞ്ഞു. മൂന്ന് വൈസ് പ്രസിഡന്റുമാരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
ALSO READ : (ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നും അനുരാഗ് താക്കൂറിനെ പുറത്താക്കി; കടുത്ത നടപടികളുമായി സുപ്രീം കോടതി)
ബി വിനോദ് പുതിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാകും. ജയേഷ് ജോര്‍ജാണ് സെക്രട്ടറി.

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബിസിസിഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഭാരവാഹികളും സ്ഥാനമൊഴിയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്, 70 വയസുകഴിഞ്ഞവരും ഒന്‍പത് വര്‍ഷത്തിലധികം ഭാരവാഹിയായിരുന്നവരും ബിസിസിഐയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും ഭാരവാഹികളായിരിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിനാലാണു രാജി വയ്ക്കുന്നതെന്ന് ടി.സി. മാത്യു കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ അനുരാഗ് താക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നും സുപ്രീം കോടതി പുറത്താക്കിയിരുന്നു. ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയോടും സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. പകരം മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ് ചുമതല.
 
Other News in this category

 
 




 
Close Window