Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
ബിസിനസ്‌
  Add your Comment comment
'12 മാസ ഫ്രീ ഡേറ്റ' ഓഫറുമായി എയര്‍ടെല്‍; മാസം തോറും ലഭിക്കുക 3ജിബി
reporter
രാജ്യത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ റിലയന്‍സ് ജിയോക്ക് തടയിടാന്‍ പുത്തന്‍ ഫ്രീ ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചു. 12 മാസക്കാലത്തേക്ക് പ്രതിമാസം 3 ജിബി ഫ്രീ ഡേറ്റ ഉപഭോക്താവിന് ലഭിക്കുന്നതാണ് എയര്‍ടെലിന്റെ ഓഫര്‍. ചില നിബന്ധനകള്‍ അനുസരിച്ച് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡേറ്റ സേവനം ലഭ്യമാകുക. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന് പുറത്തുള്ള 4ജി ഹാന്‍ഡ്‌സെറ്റ് ഉപഭോക്താക്കളെ നോട്ടമിട്ടാണ് എയര്‍ടെല്ലിന്റെ പുത്തന്‍ ഓഫര്‍. അതുപോലെ പുതിയ 4ജി ഹാന്‍ഡ് സെറ്റുകളിലേക്ക് മാറുന്ന എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഫ്രീ ഡേറ്റ സേവനം ലഭിക്കും.
ജനുവരി 4 മുതല്‍ ഫെബ്രുവരി 28 വരെയാണ് ഓഫര്‍ ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ്‌പോസ്റ്റ്‌പെയ്ഡ് പാക്കുകളാണ് ഫ്രീ ഡേറ്റ സേവനത്തിന് അര്‍ഹമാവുക. 2017 ഡിസംബര്‍ 31 വരെ സൗജന്യ ഡേറ്റ സേവനം അനുഭവിക്കാം. തെരഞ്ഞെടുത്ത പ്രത്യേക പാക്കുകളുടെ ഗുണത്തിനൊപ്പമാണ് സൗജന്യ ഡേറ്റ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
ഏറ്റവും വേഗത്തിലുള്ള 4ജി നെറ്റ്‌വര്‍ക്ക് സേവനം ആസ്വദിക്കാന്‍ ഉപഭോക്താക്കളെ ക്ഷണിക്കുന്നുവെന്നാണ് എയര്‍ടെല്‍ അറിയിച്ചത്. സാധാരണ പാക്കുകളില്‍ ലഭിക്കുന്ന സേവനത്തിനൊപ്പം തന്നെ കൂടുതലായി 3ജിബി ഡേറ്റ ലഭിക്കാനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window