Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.09 INR  1 EURO=70.12 INR
ukmalayalampathram.com
Mon 01st May 2017
 
 
ബിസിനസ്‌
  Add your Comment comment
ഭവനവായ്പകള്‍ക്കു ചെറിയ കുറവു മാത്രം
reporter
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കം ബാങ്കുകള്‍ കുറഞ്ഞ വായ്പാപലിശ നിരക്ക് കുറച്ചെങ്കിലും അതു മുഴുവനും ഭവനവായ്പക്കാര്‍ക്കു ലഭിക്കില്ല.

പുതിയ വായ്പകള്‍ക്കു മാത്രമേ കുറഞ്ഞ നിരക്ക് ബാധകമാകൂ. അവര്‍ക്കുപോലും മുഴുവന്‍ കിഴിവും ലഭിക്കില്ല.എസ്ബിഐ ഇന്നലെ കുറഞ്ഞ പലിശനിരക്കായ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) 0.90 ശതമാനം കുറച്ചു. 8.9 ശതമാനത്തില്‍നിന്ന് എട്ടു ശതമാനത്തിലേക്ക്. എന്നാല്‍, ഭവനവായ്പയുടെ നിരക്കില്‍ അര ശതമാനമേ കുറവ് വരൂ. നേരത്തേ എംസിഎല്‍ആറില്‍ നിന്ന് 0.25 ശതമാനം കൂട്ടിയാണ് ഭവനവായ്പ അനുവദിച്ചിരുന്നത്. 8.9 ശതമാനം എംസിഎല്‍ആര്‍ ഉള്ളപ്പോള്‍ 9.15 ശതമാനം ഭവനവായ്പയുടെ പലിശയായി. ഇപ്പോള്‍ ഭവനവായ്പയും എംസിഎല്‍ആറുമായുള്ള വ്യത്യാസം 0.65 ശതമാനമാക്കി. എംസിഎല്‍ആര്‍ എട്ട് ആയപ്പോള്‍ ഭവനവായ്പയ്ക്ക് 8.65 ശതമാനം പലിശ. പഴയതിലും അരശതമാനം മാത്രം കുറവ്.

കഴിഞ്ഞ ഏപ്രിലിനു മുമ്പുള്ള വായ്പകള്‍ക്കു പുതിയ നിരക്കു ലഭിക്കണമെങ്കില്‍ വായ്പകള്‍ പുനര്‍ക്രമീകരിക്കണം. അതിനു ബാങ്ക് എന്തു പിഴ ഈടാക്കുമെന്നു വ്യക്തമല്ല. ഏപ്രിലിനു മുമ്പുള്ള വായ്പകള്‍ പഴയ ബേസ്‌റേറ്റ് ആധാരമാക്കിയാണ്. അതാകട്ടെ 9.3 ശതമാനമായിരുന്നു. അന്നത്തെ പലിശ 9.55 ശതമാനം ഇപ്പോഴും തുടരും.

ഐസിഐസിഐ ബാങ്ക് കുറഞ്ഞ വായ്പാ പലിശ 0.7 ശതമാനം കുറച്ചു. ഏതാനും പൊതുമേഖല - സ്വകാര്യ ബാങ്കുകളും ഇന്നലെ പലിശ കുറച്ചു.
 
Other News in this category

 
 




 
Close Window