Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
പതിഭാശാലികളായ നെയ്ത്തുവിദഗ്ദ്ധരുമായുള്ള ദീര്‍ഘനാളത്തെ പരിചയം സറീന റൊയാലിന്റെ സാരഥിയായ ഷീല ജയിംസിന് ഏറ്റവും മികച്ച് സില്‍ക്ക് സരികള്‍ ഇവിടെയെത്തിക്കുവാന്‍ സഹായകരമാകുന്നു.
reporter
വിവാഹം പോലെയുള്ള അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ദക്ഷിണേന്ത്യയിലെ സ്ത്രീകളിലധികം പേരും തെരഞ്ഞെടുക്കുന്നത് തീര്‍ത്തും സംശുദ്ധമായ മള്‍ബറി പട്ടില്‍ നിന്നും നെയ്‌തെടുക്കുന്ന കാഞ്ചീപുരം സില്‍ക്ക് സാരികളാണ്. അതുകൊണ്ടുതന്നെ ഈ സാരികളുടെ ഗുണമേന്മയും ഫിനിഷിംഗും നിറവും മുന്താണിയും ബോര്‍ഡര്‍ ഡിസൈനുമെല്ലാം അതീവ ശ്രദ്ധയോടെയാണ് രൂപപ്പെടുത്തുന്നത്. പ്രതിഭാശാലികളായ നെയ്ത്തുവിദഗ്ദ്ധരുമായുള്ള ദീര്‍ഘനാളത്തെ പരിചയം സറീന റൊയാലിന്റെ സാരഥിയായ ഷീല ജയിംസിന് ഏറ്റവും മികച്ച് സില്‍ക്ക് സരികള്‍ ഇവിടെയെത്തിക്കുവാന്‍ സഹായകരമാകുന്നു.

കാഞ്ചീപുരം സില്‍ക്ക് സാരികള്‍ക്കു പുറമെ ബനാറസി സില്‍ക്കുകളിലെ അതുല്യമായ സാരികളും ഈ കളക്ഷനിലുണ്ട്. കത്താന്‍ സില്‍ക്ക്‌സ്, ജൂട്ട് – നെറ്റ്, ഘടി ജോര്‍ജറ്റ്, ടിഷ്യൂ, ഓര്‍ഗന്‍സ്, ടസര്‍ സാരികള്‍, നിറപ്പകിട്ടാര്‍ന്ന വെഡിംഗ് സില്‍ക്ക് സാരികള്‍ എന്നിവയാണ് ബനാറസി സില്‍ക്കുകള്‍ക്ക് പകിട്ടേകുന്നത്. ബനാറസി വെഡ്ഡിംഗ് സില്‍ക്ക് സാരികളുടെ വിഭാഗത്തില്‍ വൈറ്റ്, ഓഫ് വൈറ്റ്, ഗോള്‍ഡണ്‍ എന്നീ നിറങ്ങളിലും കാഞ്ചീപുരം സില്‍ക്ക് സാരികളുടെ വിഭാഗത്തില്‍ ചുവപ്പ്, മജന്ത, ഗോള്‍ഡണ്‍ എന്നീ നിറങ്ങളിലും ഏറ്റവും കൂടുതല്‍ വൈവിദ്ധ്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

സില്‍ക്ക് സാരി ബൂട്ടിക്കിന് പുറമെ സറീന ഡിസൈനര്‍ സാരി ബൂട്ടിക്ക്, കോട്ടണ്‍ സ്റ്റുഡിയോ, സറീന ഡിസൈനര്‍ വെയര്‍ ബുട്ടിക്ക് എന്നീ സഹോദര സ്ഥാപനങ്ങളും സ്റ്റാച്യു– ജനറല്‍ ഹോസ്പിറ്റല്‍ റോഡിലെ കാത്തലിക് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9387721322
 
Other News in this category

 
 




 
Close Window