Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
ആരോഗ്യം
  Add your Comment comment
ഹെപ്പറ്റൈറ്റിസിന് തിളപ്പിച്ചാറിയ വെള്ളം
reporter
ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരളിനുണ്ടാകുന്ന നീരും വീക്കവുമാണു ഹെപ്പറ്റൈറ്റിസ്. ഇതു മഞ്ഞപ്പിത്തത്തിലേക്കു നയിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ വെളളം, ആഹാരം എന്നിവയിലൂടെ പകരുന്നു. അതിനാലാണ് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം എന്നു പ്രത്യേകം പറയുന്നത്.

ഭക്ഷണം നന്നായി വേവിച്ചുകഴിക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണം പാടില്ല. ചൂടാക്കി കഴിക്കുക. റോഡരുകില്‍ രോഗാണുക്കളും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ തയാറാക്കുന്ന ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക. പിന്നീടു നന്നായി കഴുകിയെടുത്തു പാകം ചെയ്യുക.

കിണറുകളും മറ്റു കുടിവെളള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡറോ പൊട്ടാസ്യം പെര്‍മാംഗനേറ്റാ കലര്‍ത്തി ശുദ്ധീകരിക്കാം. വാട്ടര്‍ ടാങ്കുകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. മാലിന്യങ്ങള്‍ അലക്ഷ്യമായി കുടിവെളള സ്രോതസുകളില്‍ വലിച്ചെറിയരുത്. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ തടയണം. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസുകളില്‍ കലരാനുളള സാഹചര്യം ഒഴിവാക്കുക. കക്കൂസ് കുഴിയും കിണറും നിര്‍മിക്കുമ്പോള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കണം.

കക്കൂസും കുളിമുറിയും ഇടയ്ക്കിടെ ബ്ലീച്ചിംഗ് പൗഡര്‍ വിതറി ശുചിയാക്കുക. മഞ്ഞപ്പിത്തം തടയുന്നതില്‍ വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. മലമൂത്രവിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ തേച്ചു കഴുകണം. ആഹാരം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും കൈ സോപ്പോ ഹാന്‍ഡ് വാഷോ പുരട്ടി നന്നായി കഴുകണം
 
Other News in this category

 
 




 
Close Window