Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
ആരോഗ്യം
  Add your Comment comment
പ്രമേഹ രോഗികള്‍ പാലില്‍ ഓട്‌സ് ചേര്‍ത്ത് കഴിക്കരുത്
reporter
തിളച്ച വെള്ളത്തിലേക്ക് ഓട്‌സ് ഇട്ട് അധികം വെന്ത് നാരുകള്‍ നഷ്ടമാകും മുമ്പ് അടുപ്പത്തുനിന്ന് വാങ്ങി പാത്രത്തിലേക്കു പകരുക. പാലില്‍ ഓട്‌സ് കലര്‍ത്തി തിളപ്പിച്ചു കഴിക്കരുത്. ചൂടുവെളളത്തില്‍ ഓട്‌സ് വേവിച്ചശേഷം വേണമെങ്കില്‍ കുറച്ചുപാലൊഴിച്ച് ഉപയോഗിക്കാം. ഓട്‌സ് കുറുക്കുമ്പോള്‍ വേണമെങ്കില്‍ പച്ചക്കറികള്‍ അരിഞ്ഞുചേര്‍ക്കാം. അരിഞ്ഞ പച്ചക്കറികളും മസാലയും ചേര്‍ത്ത് മസാല ഓട്‌സ് എന്ന പേരില്‍ സൂപ്പു പോലെ തയാറാക്കാവുന്ന ഓട്‌സും ഇപ്പോള്‍ വിപണിയിലുണ്ട്.

അരിയും ഗോതമ്പും ഒന്നുപോലെപ്രമേഹബാധിതര്‍ അരി പൂര്‍ണമായും ഒഴിവാക്കി പകരം ഗോതമ്പ് കഴിക്കണമെന്നു പറയുന്നതില്‍ വലിയ കാര്യമില്ല. പ്രമേഹബാധിതര്‍ക്ക് അരിയും ഗോതമ്പും തമ്മില്‍ വലിയ വ്യത്യാസമില്ല. ഗോതമ്പ് കൂടുതല്‍ കഴിച്ചാലും അരി കഴിച്ച അതേ ഫലം തന്നെയാണ്.

കുതിര്‍ത്ത കടല വേവിച്ച് തേങ്ങ ചേര്‍ത്ത് കടു വറുത്ത് തയാറാക്കുന്ന വിഭവം കഴിക്കാം. പയറു മുളപ്പിച്ചതു കടുകു വറുത്തു കഴിക്കാം. അവലു കൊണ്ടു തയാറാക്കിയ ഉപ്പുമാവ് കഴിക്കാം. ഗോതമ്പ് കൊണ്ടു തയാറാക്കിയ ബ്രഡും മല്ലി ചട്ണിയും കഴിക്കാം.

മലയാളിക്കു സാധാരണയായി ഉച്ചഭക്ഷണം ചോറാണ്. ഒരു പ്ലേറ്റിന്റെ പകുതിയും ചോറാണ് എടുക്കുന്നത്. അതിനു പകരം പ്ലേറ്റിന്റെ പകുതി സ്ഥലത്ത് രണ്ടു തരം പച്ചക്കറി കൊണ്ടുളള കറിയും തൈരു ചേര്‍ക്കാത്ത പച്ചക്കറി സാലഡും. കാല്‍ ഭാഗം ചോറ്. ബാക്കി കാല്‍ ഭാഗം മീന്‍കറിയോ വെജിറ്റേറിയന്‍ ആണെങ്കില്‍ പരിപ്പു കറിയോ വിളമ്പാം. ചോറ് മാക്‌സിമം ഒന്നര കപ്പു(200 ാഹ കപ്പ്) വരെ എടുക്കാം.
 
Other News in this category

 
 




 
Close Window