Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
ബിസിനസ്‌
  Add your Comment comment
ലോണ്‍ എടുത്ത് 36 കോടി കുടിശ്ശിക വരുത്തിയ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഫെഡറല്‍ ബാങ്ക് ഏറ്റെടുത്തു
reporter
തേക്കടിയിലെ പ്രമുഖ ഹോട്ടലായ എലിഫന്റ് കോര്‍ട്ടിനെതിരേ ജപ്തി നടപടി സ്വീകരിച്ച് ഫെഡറല്‍ ബാങ്ക്. വിജയ ഹോസ്പിറ്റാലിറ്റി ആന്‍ഡ് റിസോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹെറിറ്റേജ് ഹോട്ടലായ ദി എലിഫന്റ് കോര്‍ട്ടിന്റെ കിട്ടാക്കടത്തിനെതിരേയായരുന്നു നടപടി.
കഴിഞ്ഞ മാസം (2016 ഡിസംബര്‍) 28 നാണ് ഫെഡറല്‍ ബാങ്ക് ഭാഗികമായി ഏറ്റെടുക്കുകയും ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തത്. വായ്പയായി എടുത്ത കോടികള്‍ തിരികെ അടയ്ക്കാതെ വന്നതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമപ്രകാരം ബാങ്കിന്റെ ജപ്തി നടപടി. 100ലധികം ബാങ്ക് അധികൃതരും അത്ര തന്നെ പൊലീസും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് സജ്ജീകരണങ്ങളുമെല്ലാമായിട്ടായിരുന്നു ജപ്തി നടപടികള്‍ക്കായി ബാങ്ക് എത്തിയത്.

അതേസമയം, ഫെഡറല്‍ ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ റിസോട്ട്‌സ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഏഴ് കമ്പനികളുടെ 14 ലോണ്‍ അക്കൗണ്ടുകളിലായി 44.35 കോടി രൂപയുടെ വായ്പയാണ് എടുത്തിരുന്നതെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 50 കോടി പലിശ ഇനത്തില്‍ മാത്രം തിരിച്ചടച്ചിട്ടുണ്ടെന്നുമാണ് വിജയ ഹോസ്പിറ്റാലിറ്റി ആന്‍ഡ് റിസോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വാദം.
ഹോട്ടല്‍ പ്രവര്‍ത്തനത്തിനുള്ള മൂലധനനിക്ഷേപം എന്ന നിലയില്‍ 2006ലാണ് ഹോട്ടല്‍ പ്രോപ്പര്‍ട്ടി ഈടുവച്ച് 26 കോടി രൂപ കമ്പനി വായ്പയെടുത്തത്. തേക്കടിയിലെ വിനോദസഞ്ചാര സാധ്യതകളുടെ പ്രയോജനം ഉപയോഗപ്പെടുത്തി ഫൈവ് സ്റ്റാര്‍ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ദി എലിഫന്റ് കോര്‍ട്ട്. മികച്ച വരുമാനമുണ്ടായിട്ടും മന:പൂര്‍വം വായ്പ തിരിച്ചടവു മുടക്കുകയാണെന്നാണു ഹോട്ടലിനെതിരേയുള്ള ആക്ഷേപം. വായ്പ തിരിച്ചടയ്ക്കാന്‍ ഹോട്ടലുകാര്‍ തയാറാകാതിരുന്നതോടെയാണ് 2015ല്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ബാങ്കിലേക്ക് കിട്ടാനുള്ള പലിശയടക്കമുള്ള 36 കോടിക്കടുത്ത തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു ഫെഡറല്‍ ബാങ്ക് ആവശ്യപ്പെടുന്നത്. ബാങ്കിന്റെ ആവശ്യം പരിഗണിച്ച് ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ സിജെഎം കോടതി ഉത്തരവാകുകയും ചെയ്തു. .
 
Other News in this category

 
 




 
Close Window