Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വിമാനത്തില്‍ സ്ത്രീകളെ ഉപദ്രവിച്ചാല്‍ അപ്പോള്‍ത്തന്നെ പ്ലാസ്റ്റിക് കൈവിലങ്ങ് ; നടപടി ആരംഭിച്ചു
reporter
പ്ലാസ്റ്റിക് നിര്‍മ്മിതമായ കൈവിലങ്ങുകള്‍ ഇനി ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളിലടക്കം ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ വിമാനത്തില്‍ വെച്ച് സ്ത്രീകള്‍ക്ക് ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.
എന്നാല്‍, പുതിയ തീരുമാനം നിയമങ്ങള്‍ക്കെതിരാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളികളെ പോലും സ്വതന്ത്രമായ കൈകളോടെ മാത്രമേ വിമാനങ്ങളില്‍ കൊണ്ടുപോകാവൂ എന്നാണ് നിയമം.

പൊതുവെ രാജ്യാന്തര സര്‍വീസ് നടത്തുന്ന് വിമാനങ്ങളില്‍ മാത്രം സൂക്ഷിക്കാറുള്ള കൈവിലങ്ങുകള്‍ ഇനി ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളിലും ഉണ്ടായിരിക്കും. യാത്രക്കാരുടെ സുരക്ഷയാണ് എല്ലാത്തിലും വലുത്. അതില്‍ ഒരു വിട്ടുവീഴ്ചക്കും ഞങ്ങള്‍ തയ്യാറല്ല. എന്നാലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ കൈവിലങ്ങുകള്‍ ഉപയോഗിക്കൂ.
അശ്വനി ലൊഹാനി, എയര്‍ ഇന്ത്യ ചെയര്‍മാന്‍

ഡിസംബര്‍ 21 ആയിരുന്നു തീരുമാനത്തിന് ആസ്പദമായ ആദ്യ സംഭവം. മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ വെച്ച് യാത്രക്കാരന്‍ സഹയാത്രികയെ കടന്നു പിടിക്കുകയായിരുന്നു. പിന്നീട് ജനുവരി രണ്ടിന് ഡല്‍ഹിമസ്‌കറ്റ് എയര്‍ഇന്ത്യ വിമാനത്തില്‍ എയര്‍ഹോസ്റ്റസിന് നേരെയും ലൈംഗിക അതിക്രമം നടന്നിരുന്നു.
 
Other News in this category

 
 




 
Close Window