Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=72.05 INR
ukmalayalampathram.com
Thu 22nd Jun 2017
 
 
കായികം
  Add your Comment comment
ലക്ഷ്യം കാണാതെ ധോനിക്കു പിന്‍വാങ്ങേണ്ടി വന്നു
reporter
അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 305 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48.5 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 93 റണ്‍സ് നേടിയ ബില്ലിങ്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരായ റോയ്, ഹേല്‍സ് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം കളിയുടെ അവസാനം വരെ ഇംഗ്ലണ്ട് നിലനിര്‍ത്തി. നേരത്തെ സെഞ്ച്വറി നേടിയ അമ്പാടി റായിഡുവും അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയുമാണ് ഇന്ത്യ എയുടെ സ്‌കോര്‍ 300 കടത്തിയത്.
അമ്പാഡി റായിഡു 100 റണ്‍സെടുത്ത് റിട്ടേഴ്‌സ് ഹര്‍ട്ടായി. 97 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതമാണ് റായിഡുവിന്റെ ഇന്നിംഗ്‌സ്. ധവാന്‍ 63ഉം യുവരാജ് 56ഉം റണ്‍സെടുത്തു. നായകനെന്ന നിലയില്‍ അവസാന മത്സരത്തിനിങ്ങിയ ധോണി പുറത്താകാതെ 68 റണ്‍സെടുത്തു. 40 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് ധോണിയുടെ വെടികെട്ട് ബാറ്റിംഗ്.

അതെസമയം കളിക്കാന്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്ത് തന്നെ പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിനായി ബാളും വില്ലേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗഌിനെതിരായ മൂന്നുവീതം ഏകദിനട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു നാടകീയമായി ധോണി ക്യാപ്റ്റന്‍ പദവിയില്‍ നിന്നൊഴിഞ്ഞത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമ്പൂര്‍ണ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറുകയായിരുന്നു.
 
Other News in this category

 
 




 
Close Window