Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.76 INR
ukmalayalampathram.com
Fri 24th Mar 2017
 
 
അസോസിയേഷന്‍
  Add your Comment comment
കെറ്ററിംഗ് ക്നാനായ കാത്തലിക് യൂത്ത് ലീഗിന് നവ നേതൃത്വം
സഖറിയ പുത്തന്‍കുളം
കെറ്ററിംഗ് ക്നാനായ കാത്തലിക് യൂത്ത് ലീഗിന് ഇനി നവ നേതൃത്വം. യു കെ കെ സി വൈ എല്‍ കെറ്ററിംഗ് യൂണിറ്റ് പ്രസിഡന്റ് ആയി മെറിറ്റ് സോയിച്ചനും സെക്രട്ടറിയായി ഷിബിന്‍ ജോസും തെരെഞ്ഞടുക്കപ്പെട്ടു. ടെസ്‌വില്‍ ജോണ്‍ - വൈസ് പ്രസിഡന്റ്, മേല്‍ബാ ബിജു- ജോ.സെക്രട്ടറി, ജെറ്റോ ടോമി -ട്രഷറര്‍ എന്നിവരാണ് നേതൃനിരയില്‍. യൂണിറ്റ് ഡയറക്ടര്‍മാരായി ജോണ്‍ പാട്ടശ്ശേരി, സുനി ബിജു വടക്കേക്കര എന്നിവരെയും തെരഞ്ഞെടുത്തു.

യുവജനങ്ങളിലെ സന്മാര്‍ഗ കഴിവുകള്‍ വികസിപ്പിക്കുന്നതിനും നേതൃഗുണം രൂപവത്കരിക്കുന്നതിനും സഭാ-സമുദായ സ്നേഹം നെഞ്ചോട് ചേര്‍ത്തു യുവജനങ്ങളെ കര്‍മ്മോല്‍സുകരാക്കുന്നതിനായി കേരളാ കത്തോലിക്കാ സഭയില്‍ ആദ്യമായി കെ സി വൈ എല്‍ രൂപവത്കരിക്കുന്നത് കോട്ടയം അതിരൂപതയിലാണ്. യുകെയിലെ കെ സി വൈ എല്‍ ചാപ്ലിന്‍ ഗ്രീറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയാണ്.
 
Other News in this category

 
 




 
Close Window