Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
സിനിമയും കുടുംബവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കെ.ആര്‍. വിജയ ഭര്‍ത്താവ് വേലായുധന്റെ മരണശേഷം സിനിമയില്‍ നിന്നു കുറച്ചുകാലമായി മാറി നില്‍ക്കുകയായിരുന്നു
reporter
സത്യം ശിവം സുന്ദരം എന്ന പരമ്പരയില്‍ വള്ളിയമ്മയുടെ വേഷം ഭംഗിയാക്കി ഈ അഭിനേത്രി ഇപ്പോള്‍ തിരിച്ചുവരവു ആഘോഷിക്കുകയാണ്. 56 വര്‍ഷം നീണ്ട അഭിനയ ചരിത്രവും ജീവിതചരിത്രവും കെ.ആര്‍ വിജയ പറയുന്നു.

ദേവനായകി എന്നാണ് ശരിപ്പേര്. പക്ഷേ ഞാന്‍ പോലും അതു മറന്നു തുടങ്ങിയിരിക്കുന്നു. തെലുങ്കു നാടായിരുന്നു സ്വദേശം. ഇല്ലായ്മകളുടെ നടുവില്‍ പകച്ചു നിന്ന കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി. എനിക്കു താഴെ വത്സലയും സാവിത്രിയും പിന്നൊരു അനിയനും. പത്താം വയസില്‍ കുടുംബം മദ്രാസിലേക്കു കുടിയേറി. 1961–ല്‍ ആണെന്നാണ് ഓര്‍മ. അതിജീവനത്തിനുവേണ്ടി കാലില്‍ ചിലങ്കയണിയേണ്ടിവന്നു. അതോടെ നാലാം ക്ലാസില്‍ പഠനത്തിനു സുല്ലുവീണു. ക്ഷേത്രവളപ്പുകളില്‍ അരങ്ങേറിയിരുന്ന നാടകങ്ങളിലൂടെയായിരുന്നു അഭിനയത്തുടക്കം. ഒരിക്കല്‍, നാടകം ഉദ്ഘാടനം ചെയ്യാനെത്തിയ ജമിനി ഗണേശന്‍ സാറിന് എന്റെ പ്രകടനം ബോധിച്ചു. നല്ല സൗന്ദര്യവും അഭിനയവും. നൃത്തവും കൊള്ളാം. ദേവനായകിയെ സിനിമയ്ക്ക് തന്നുകൂടെയെന്നു ജമിനിസര്‍ അച്ഛനോടു ചോദിച്ചു. എതിര്‍പ്പില്ലെന്ന് അച്ഛന്‍. അങ്ങനെ 'മകളേ ഉന്‍സമയല്‍' എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയത്തുടക്കവുമായി. ഈ സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ എം.ആര്‍ രാധയാണ് പേരുമാറ്റുന്ന കാര്യം സൂചിപ്പിച്ചത്. ദേവനായകി എന്ന പേര് പഴയ പഞ്ചാംഗം പോലുണ്ട്, നമുക്കു പകരം വിജയ എന്നാക്കാം എന്ന് അദ്ദേഹം പറഞ്ഞു. വിജയ അന്നത്തെ ഏറ്റവും മോഡേണ്‍ പേരാണ്. അങ്ങനെയങ്കില്‍ അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് കെ.ആര്‍. വിജയ എന്നാക്കാം എന്നു ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കെ.ആര്‍. വിജയ എന്ന താരോദയമുണ്ടാകുന്നത്. അച്ഛനും അമ്മയുമിട്ട പേരുമാറ്റിയതില്‍ അന്നും ഇന്നും എനിക്കു കുറ്റബോധമില്ല. പക്ഷേ സിനിമയ്ക്കുവേണ്ടി വിദ്യ മുറിച്ചതില്‍ തീരാസങ്കടമുണ്ട്. ശരിക്കും പറഞ്ഞാല്‍ എന്റെ വിദ്യാലയം നാടക ക്യാമ്പുകളായിരുന്നു. ഡയലോഗുകള്‍ ഹൃദിസ്ഥമാക്കിയാണ് മലയാളം, തമിഴ്, കന്നട ഭാഷകള്‍ പഠിച്ചത്. ഇന്ന് ഇംഗ്ലീഷ് ഉള്‍പ്പെടെ അഞ്ചുഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാന്‍ എനിക്കു സാധിക്കും. ആ പഠിപ്പ് ചലച്ചിത്രാനുഭവങ്ങളിലൂടെ സ്വായത്തമാക്കിയതാണ്.
 
Other News in this category

 
 




 
Close Window