Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
അസോസിയേഷന്‍
  Add your Comment comment
ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ ലൈവ് ഓര്‍ക്കസ്ട്ര വ്യത്യസ്ത അനുഭവമായി
ടോമി ജോര്‍ജ്
വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അതിഗംഭീരമാക്കി സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രശംസ നേടി. സ്വാന്‍സിയിലെ മൈനേഴ്സ് ഹാളില്‍ നടന്ന വിപുലമായ ചടങ്ങുകളോടെയാണ് ഇത്തവണ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറിയത്. ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ നടന്ന പ്രോഗ്രാമില്‍ സ്വാന്‍സിയിലെ മലയാളി കുടുംബങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. പൊതുസമ്മേളനത്തോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിസി റെജി, വൈസ് പ്രസിഡണ്ട് ജിജി ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി ജിനോ ഫിലിപ്പ്, എസ്.എം.എയുടെ യൂത്ത് വിഭാഗം പ്രസിഡണ്ട് മെറി എലിസബത്ത് ബിജു, സെക്രട്ടറി ജിയോ റെജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലം എസ് എം എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ഭരണസമിതിയുടെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും ആദരിക്കുന്ന ചടങ്ങ് വേറിട്ട അനുഭവമായി. തുടര്‍ന്ന്‍ അസോസിയേഷന്‍ വരും വര്‍ഷങ്ങളില്‍ നടത്താന്‍ പോകുന്ന പ്രോഗ്രാമുകളെ കുറിച്ചും ഭാവി പ്രവര്‍ത്തന പരിപാടികളെ കുറിച്ചും പ്രസിഡണ്ട് ബിജു മാത്യു വിശദീകരിച്ചു. മുന്‍ പ്രസിഡണ്ട് ജിജി ജോര്‍ജ്ജ് എല്ലാ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഹൃദയ സ്പര്‍ശിയായ വിടവാങ്ങല്‍ സന്ദേശം നല്‍കി. എസ്എംഎ യൂത്ത് വിംഗ് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികള്‍ യൂത്ത് വിംഗ് പ്രസിഡണ്ട് മെറി ബിജു വിശദീകരിച്ചു. ചടങ്ങില്‍ ബിന്‍സു ജോണ്‍ സ്വാഗതവും ജിയോ റെജി കൃതജ്ഞതയും പറഞ്ഞു.
പൊതുസമ്മേളനത്തിനു ശേഷം അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഗാനങ്ങളും, നൃത്ത നൃത്ത്യങ്ങളുമായി ഇവര്‍ അരങ്ങ് കയ്യടക്കി. കുട്ടികളുടെ പരിപാടികള്‍ക്ക് ശേഷമായിരുന്നു ലെസ്റ്റര്‍ ലൈവ് കലാസമിതി അവതരിപ്പിച്ച ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ ഗാനമേള. കരോക്കെ ഗാനമേളകള്‍ കേട്ടും കണ്ടും മടുത്തവര്‍ക്ക് ലൈവ് ഓര്‍ക്കസ്ട്ര വ്യത്യസ്തമായ അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ ഓരോ പാട്ടുകളും നിറഞ്ഞ കയ്യടികളോടെ ആയിരുന്നു അവസാനിച്ചത്. അടിപൊളി പാട്ടുകള്‍ക്കൊപ്പം സദസ്സ് ഒന്നടങ്കം നൃത്തം വയ്ക്കുക കൂടി ചെയ്തതോടെ പുതുവത്സരാഘോഷം അവിസ്മരണീയ അനുഭവമായി മാറി. ലെസ്റ്റര്‍ ലൈവിലെ അനുഗ്രഹീത കലാകാരന്മാര്‍ക്കൊപ്പം അസോസിയേഷനിലെ പ്രതിഭകളും വിവിധ ഗാനങ്ങള്‍ ആലപിച്ചു.
കലാപരിപാടികള്‍ക്കും ഗാനമേളയ്ക്കും ശേഷമായിരുന്നു വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍. വിവിധ വിഭവങ്ങള്‍ രുചികരമായി ഒരുക്കിയ ന്യൂ ഇയര്‍ ഡിന്നര്‍ തികച്ചും ആസ്വാദ്യകരമായിരുന്നു. രാത്രി പത്ത് മണിയോടെ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
 
Other News in this category

 
 




 
Close Window