Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.98 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
കായികം
  Add your Comment comment
സാനിയ മിര്‍സയുടെ വസ്ത്രം ലൈംഗികത ഉണര്‍ത്തുന്നതാണെന്നു മത പണ്ഡിതന്‍
reporter
ടെന്നീസ് താരം സാനിയ മിര്‍സ മതമൗലിക വാദികളുടെ സ്ഥിരം എതിരാളിയാണ്. സാനിയയുടെ കളിക്കളത്തിലെ വേഷം ആണ് അവരെ ചൊടിപ്പിക്കുന്നത്. ഇത് തക്ക മറുപടി പലവട്ടം സാനിയ കൊടുത്തിട്ടുമുണ്ട്. എങ്കിലും അവരാരും അടങ്ങിയിട്ടില്ല.
കളിക്കുമ്പോള്‍ സാനിയ ധരിക്കുന്ന വസ്ത്രം അനിസ്‌ലാമികമാണെന്നും ലൈംഗികത ഉണര്‍ത്തുന്നതാണെന്നും മുസ്‌ലിം മത പണ്ഡിതന്‍ സാജിദ് റാഷിദ് ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞതാണ് പുതിയ വിവാദം.
സീ ന്യൂസിലെ 'ഫത്ഹ കാ ഫത്‌വ' എന്ന പരിപാടിയിലായിരുന്നു സാജിദ് റാഷിദിന്റെ വിവാദ പരാമര്‍ശം. എല്ലാ മുസ്‌ലീം സ്ത്രീകളും ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു സാനിയയെ വിമര്‍ശിച്ച് സാജിദ് രംഗത്തെത്തിയത്. സാനിയയുടെ വസ്ത്ര ധാരണം നിയമപരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ഇത് ലൈംഗികത ഉണര്‍ത്തുന്നതാണ് അത് കൊണ്ട് തന്നെ ഇസ്‌ലാമിക വിരുദ്ധവുമാണെന്നും റാഷിദ് പറഞ്ഞു.
ഇസ്‌ലാമിക രീതിക്കനുസരിച്ച് കളിക്കാന്‍ കഴിയില്ലെങ്കില്‍ സാനിയ കളി അവസാനിപ്പിക്കണമെന്നും സാജിദ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായിട്ടല്ല സാനിയയുടെ കളിക്കളത്തിലെ വസ്ത്ര ധാരണത്തെപ്പറ്റി മതത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നേരത്തെ സാനിയക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സാനിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു നേരെയും സൈബര്‍ സദാചാര വാദികളുടെ ആക്രമണമുണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window