Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=72.05 INR
ukmalayalampathram.com
Thu 22nd Jun 2017
 
 
സിനിമ
  Add your Comment comment
സൈറാ, നീയാണു താരം : ദംഗലിലെ പെണ്‍കുട്ടിക്ക് പിന്‍തുണയുമായി ആമിര്‍
reporter

ദംഗലിലെ കുട്ടിത്താരം സൈറാ വസീമിന് പിന്തുണയുമായി ആമിര്‍ഖാന്‍. ദംഗലില്‍ ആമിര്‍ അവതരിപ്പിച്ച മഹാവീര്‍സിങ് ഫോഗട്ടിന്റെ മൂത്ത മകള്‍ ഗീതയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് സൈറാ വസീം ആയിരുന്നു. കുടുംബസമേതം ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സൈറയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി മാപ്പ് ചോദിച്ച് രംഗത്തെത്തി. പോസ്റ്റ് വാര്‍ത്തയായതോടെ പിന്നീട് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്തിനാണ് മാപ്പ് ചോദിക്കുന്നതെന്ന് വ്യക്തമായി പറയാതെയായിരുന്നു സൈറയുടെ കുറിപ്പ്. 'അടുത്തിടെ എന്റെ ഭാഗത്തുനിന്നുണ്ടായ ചില പ്രവൃത്തികളില്‍ ചിലര്‍ക്കെല്ലാം അനിഷ്ടം തോന്നിയെന്ന് ഞാന്‍ മനസിലാക്കുന്നു. അവരുടെ വികാരങ്ങള്‍ എനിക്ക് മനസിലാകുന്നു. ഞാന്‍ 16 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണെന്ന് മനസിലാക്കി മാപ്പ് തരുമെന്ന് കരുതുന്നു', സൈറ ഫേസ്ബുക്കില്‍ കുറിച്ചു. സൈറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത കുറിപ്പ് സൈറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത കുറിപ്പ് ഇപ്പോള്‍ തന്റെ സഹതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആമിര്‍ഖാന്‍. ട്വിറ്ററിലൂടെയാണ് ആമിറിന്റെ അഭിപ്രായപ്രകടനം.

 
Other News in this category

 
 




 
Close Window