Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.47 INR  1 EURO=75.27 INR
ukmalayalampathram.com
Mon 21st Aug 2017
 
 
കായികം
  Add your Comment comment
പണം വച്ചു കളിച്ചാല്‍ പണി പാളും: ചൈനീസ് താരങ്ങള്‍ക്ക് കൂച്ചുവിലങ്ങ്
reporter
ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ ക്ലബുകള്‍ക്ക് മേല്‍ മൂക്കുകയര്‍ ഇടാന്‍ ഒരുങ്ങുന്നത്. ചൈനീസ് താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനും പണക്കൊഴുപ്പ് നിയന്ത്രിക്കാനുമാണ് ആണ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ തീരുമാനം.
അടുത്ത മാര്‍ച്ച് മുതലാണ് പുതിയ ചൈനീസ് ലീഗ് ആരംഭിക്കുന്നത്. നേരത്തെ അഞ്ച് വിദേശ താരങ്ങള്‍ക്കാണ് ചൈനീസ് ലീഗിലെ ഒരു മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നത്. ( നാല് വിദേശ താരങ്ങള്‍ + ഒരു ഏഷ്യന്‍ താരം). ഇതാണ് മൂന്നാക്കി ചുരുക്കിയിരിക്കുന്നത്.
കൂടാതെ ആദ്യ ഇലവനില്‍ 23 വയസ്സിന് താഴെയുളള രണ്ട് താരങ്ങളും ടീമിലുണ്ടാകണം. വിവിധ ക്ലബുകളിലേക്ക് എത്തിയ കളിക്കാരുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചുളള തുകകളുടെ വിശദവിവരങ്ങളും ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശോധിക്കും.
നേരത്തെ യൂറോപ്പിലെ വിവിധ ക്ലബുകളില്‍ നിന്ന് വന്‍ തുകയ്ക്ക് കളിക്കാരെ റാഞ്ചി വിവിധ ചൈനീസ് ക്ലബുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാര്‍ലോസ് ടെവസ്, മുന്‍ ചെല്‍സി താരങ്ങളായ ഓസ്‌കാര്‍, രമിറസ്, ഒബി മിക്കേല്‍, ഗള്‍ക്ക്എന്നിവരും ഈ അടുത്ത കാലത്ത് ചൈനീസ് സൂപ്പര്‍ ലീഗില്‍ ചേര്‍ന്നിരുന്നു.
60 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 420 കോടി രൂപ) ഓസ്‌കാറിന്റെ ട്രാന്‍സ്ഫര്‍ തുക. മുന്‍ ചെല്‍സി മാനേജര്‍ ആന്ദ്രേ വിയ്യാസ് ബോസിന് കീഴിലായിരിക്കും ഷാങ്ഹായില്‍ ഈ 25കാരന്‍ കളത്തിലിറങ്ങുന്നത്. പുതിയ ചെല്‍സി കോച്ച് അന്‍േറാണിയോ കോന്റെയുടെ കീഴില്‍ 11 മത്സരത്തിനിറങ്ങിയ ബ്രസീല്‍ താരം ജനുവരി ട്രാന്‍സ്ഫറിലാണ് ചൈനീസ് ലീഗിലേക്ക് മാറിയത്.
 
Other News in this category

 
 




 
Close Window