നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ട്വിറ്ററില്‍ മകളെ മാറിപ്പോയി. മകള്‍ ഇവാന്‍ക ട്രംപിനെ പുകഴ്ത്തിയ ട്വീറ്റില്‍ ട്രംപ് ടാഗ് ചെയ്തത് ഇവാന്‍ക മാജിക് എന്ന പേരിലുള്ള മറ്റൊരു സ്ത്രീയെയാണ്. 'ഇവാന്‍ക ട്രംപ് ശ്രേഷ്ഠയായ സ്ത്രീയാണ്. മൗലികമായ സ്വഭാവസവിശേഷതകളുള്ള കൂലിന വനിത' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. പക്ഷേ ട്രംപിന് മകളെ മാറിപ്പോയതോടെ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തു.
ഇംഗ്ലണ്ടിലെ ബ്രൈറ്റണില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി കൗണ്‍സിലറാണ് ഇവാന്‍ക മാജിക്. ട്രംപിന് മകളെ മാറിപ്പോയതോടെ ഇവാന്‍ക മാജിക് ലോകശ്രദ്ധനേടി. ഒറ്റദിവസംകൊണ്ട് ഇരട്ടിയിലധികം പേരാണ് ട്വിറ്ററില്‍ ഇവാന്‍ക മാജിക്കിന്റെ ഫോളോവേഴ്സായത്. ഒരു പാട് ഉത്തരവാദിത്തങ്ങള്‍ ഉള്ളയാളാണ് താങ്കള്‍. അതിനാല്‍ ട്വീറ്റ് ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണമെന്നു ഇവാന്‍ക മാജിക്ക് റീട്വീറ്റില്‍ ട്രംപിനെ ഓര്‍മിപ്പിച്ചു. |