Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.24 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് വച്ചുള്ള പ്രധാനമന്ത്രിയുടെ കളി: ഇന്ത്യയുടെ സാമ്പത്തിക രംഗം അടുത്ത വര്‍ഷവും രക്ഷപെടില്ലq
reporter
നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി വിശദമാക്കി വളര്‍ച്ചാനിരക്ക് ഇടിയുമെന്ന വിലയിരുത്തലുമായി ഐഎംഎഫ് (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്). വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്ന 7.6ല്‍ നിന്നും 7.2 ശതമാനമായി വളര്‍ച്ചാനിരക്ക് ഇടിയുമെന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
201617 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ചാനിരക്ക് നേടുമെന്നായിരുന്നു നേരത്തെ ഐഎംഎഫിന്റെ പ്രവചനം. എന്നാല്‍ ഐഎംഎഫ് ഇന്നു പുറത്തുവിട്ട അവസാന വട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര ഉത്പാദനത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും 6.6 എന്ന വളര്‍ച്ചാനിരക്കില്‍ എത്താന്‍ കഴിയുകയുള്ളു എന്നാണ് വ്യക്തമാക്കുന്നതും. 201718 കാലയളവില്‍ ഇതാകട്ടെ 7.2 ശതമാനത്തില്‍ എത്തുകയുള്ളുവെന്നുമാണ് ഐഎംഎഫിന്റെ കണക്കുകള്‍.നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക അസ്ഥിരതകളാണ് വളര്‍ച്ചാനിരക്കിന് കാരണമാകുന്നതെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്.
അതേസമയം ലോകത്ത് ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തന്നെയാണ് ഇന്ത്യയെ ഐഎംഎഫ് വിലയിരുത്തിയിട്ടുളളത്. നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ വിവിധ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ നേരത്തെ കണക്കുകൂട്ടിയ 7.6% വളര്‍ച്ച രാജ്യത്തിന് ഉണ്ടാവില്ലെന്ന് ലോകബാങ്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window