Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
Teens Corner
  Add your Comment comment
കല്യാണം കഴിയുന്നതുവരെ ആരോഗ്യ സംരക്ഷണം സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രം ഒതുക്കുന്നവരാണ് പെണ്ണുങ്ങള്‍. വിവാഹം കഴിഞ്ഞ ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാണുമ്പോള്‍ ഭയം സ്വാഭാവികം. ഇതൊന്നും അത്ര പേടിക്കേണ്ട കാര്യമല്ല
reporter
ജോലി കിട്ടാനുള്ള വെപ്രാളം, വിവാഹജീവിതത്തിന്റെ പുതുമകള്‍.. വ്യക്തിജീവിതത്തിന്റെ അവിസ്മരണീയമായ മൂഹൂര്‍ത്തങ്ങളെല്ലാം യൗവനത്തിനു സ്വന്തം. ഈ സമയത്തു ഭക്ഷണക്രമങ്ങളില്‍ പ്രത്യേകിച്ചൊരു മാറ്റത്തിന്റെ ആവശ്യമില്ല. ശരീരത്തിന്റെ വളര്‍ച്ച ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ഇനി മെയിന്റനന്‍സ് മാത്രം മതി. കൂടെ ഭാവിയിലേക്കുള്ള ചില കരുതലുകളും.

ജോലി സ്ഥലത്തും വീട്ടിനകത്തും മാനസിക പിരിമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍. ഇത്തരം മാനസിക പിരിമുറുക്കങ്ങള്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യകരമായ ജീവിതരീതിയുടെ ആവശ്യം ഇവിടെയാണ്. ഭക്ഷണക്രമങ്ങളും വ്യായാമവും ശുഭാപ്തിവിശ്വാസവും കൈകോര്‍ക്കുന്ന ജീവിതചര്യ ചെറുപ്പം മുതലേ ശീലിക്കണം. പൊക്കത്തിനനുസരിച്ച് ശരീരഭാരം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൊഴുപ്പും മധുരവും കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുക്കാതിരിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. മാംസാഹാരങ്ങളില്‍ മീനും കൊഴുപ്പ് അധികമില്ലാത്ത മാംസവുമാണ് നല്ലത്. ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ വളരെ നല്ലതാണ്. കാരറ്റ്, പച്ചമുളക്, മഞ്ഞള്‍, കുരുമുളക്, ആപ്പിള്‍, പേരയ്ക്ക, ബീന്‍സ്, നട്‌സ്, ബദാം, വാള്‍നട്ട് എന്നിവയാണ് ആന്റി ഓക്‌സിഡന്റ് ധാരാളമടങ്ങിയവ. കോളപാനീയങ്ങള്‍ക്ക് പകരം നമ്മുടെ നാടന്‍ സംഭാരം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ ഉപയോഗിക്കുക.

അരമണിക്കൂര്‍ നടത്തത്തോടുകൂടി ദിവസം തുടങ്ങുക. ക്രമമായി വൈദ്യപരിശോധനയും നടത്തേണ്ടതുണ്ട്. ആറുമാസം കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, ബിപി എന്നിവ പരിശോധിക്കണം.
 
Other News in this category

 
 




 
Close Window