Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
സിനിമ
  Add your Comment comment
തിലകനെ വിലക്കിയ സിനിമാക്കാരാണ് അഭിപ്രായ സ്വാതന്ത്ര്യം പ്രസംഗിക്കുന്നത്: വിനയന്റെ പോസ്റ്റ് വൈറലായി
reporter
സംഘടനകള്‍ക്കെതിരെ തുറന്നടിച്ചതിന്റെ പേരില്‍ നടന്‍ തിലകന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെഫ്കയെ മാഫിയാ സംഘടനയെന്ന് വിളിച്ചതിന്റെ പേരിലായിരുന്നു വിലക്ക്. പിന്നീട് താരസംഘടനയായ അമ്മയും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിലക്ക് ഏറ്റെടുത്തു. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ സാഹിത്യനായകന്‍മാരും മനുഷ്യാവകാശ സംഘടനയുമെല്ലാം ഇടപെട്ടതിന് പിന്നാലെ 2011ലാണ് വിലക്ക് നീക്കിയത്. തുടര്‍ന്ന് രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെ തിലകന്‍ അഭിനയരംഗത്ത് വീണ്ടും സജീവമായെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. സംഘടനയോട് മാപ്പ് പറയുന്നതുവരെ ഫെഫ്കയിലെ ഒരു അംഗങ്ങളും തിലകനുമായി സഹകരിക്കരുതെന്ന് കാട്ടി ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ 2010 ഫെബ്രുവരി 27ന് അംഗങ്ങള്‍ക്ക് അയച്ച കത്ത് സംവിധായകന്‍ വിനയന്‍ പുറത്തുവിട്ടു. ഇതോടെ തിലകന് വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെന്ന ഫെഫ്കയുടെ വാദം പൊളിഞ്ഞു. ഫെഫ്കയെ മാഫിയാ സംഘമെന്ന് വിളിച്ചതിനും സംഘടനയിലെ നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമാണ് അദ്ദേഹവുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് കത്തിലുണ്ട്. അഭിപ്രായം തുറഞ്ഞു പറഞ്ഞതിന്റെ പേരില്‍ തങ്ങളാല്‍ ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകന്റെ ആത്മാവിനോടെങ്കിലും മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു 'ഫെഫ്ക' കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങേണ്ടിയിരുന്നതെന്ന് വിനയന്‍ പറയുന്നു. എം ടി വാസുദേവന്‍ നായരും കമലും മോഹന്‍ലാലും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നതിനെതിരെയായിരുന്നു ഫെഫ്കയുടെ കൂട്ടായ്മ.
വിനയന്‍ ഇതേക്കുറിച്ച് പറയുന്നത് 'ഫെഫ്കയുടെ നേതൃത്വത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നലെ നടന്ന പ്രതിഷേധത്തിന്റെ വാര്‍ത്ത കണ്ടപ്പോള്‍ ഫെഫ്ക എന്ന സംഘടനയെ പറ്റിയും, കൈയ്യും നീട്ടി നില്‍ക്കുന്ന അതിന്റെ നേതാക്കളെ പറ്റിയും അറിയാവുന്നവരെല്ലാം ചിരിച്ചുപോയിട്ടുണ്ടാവും.കേരളത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന മലയാളസിനിമയിലെ 'ഫെഫ്ക' ആണെന്ന് ആദ്യം പറഞ്ഞത് അന്തരിച്ച മലയാളത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ ചേട്ടനായിരുന്നു. അതിനദ്ദേഹം അനുഭവിച്ച പീഡനവും വിലക്കുമൊക്കെ നമ്മള്‍ കണ്ടതാണ്. അങ്ങനെയൊന്നും ഞങ്ങള്‍ ചെയ്തിട്ടേ ഇല്ല എന്ന് ഫെഫ്ക നേതാക്കള്‍ ആണയിട്ടു പറയും എന്നുറപ്പുള്ളതിനാലാണ് 'കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ' ആവശ്യപ്പെട്ടതനുസരിച്ച് ശ്രീ ബി. ഉണ്ണികൃഷ്ണനും ശ്രീ കമലും ഒപ്പിട്ട് കമ്മീഷനില്‍ സമര്‍പ്പിച്ച രണ്ടു രേഖകളുടെ കോപ്പി ഈ പോസ്റ്റിനു താഴെ കൊടുക്കുന്നത്. സംഘടനയേയും അതിന്റെ നേതാവിനെയും പറ്റി മോശമായി സംസാരിച്ചതിന്റെ പേരില്‍ ശ്രീ തിലകനുമായി ഫെഫ്കയിലെ ഒരാളു പോലും സഹകരിക്കാന്‍ പാടില്ല എന്ന് ഓര്‍ഡറിട്ടുകൊണ്ട് 27.02.2010ല്‍ ശ്രീ ബി. ഉണ്ണികൃഷ്ണന്‍ ഇറക്കിയ ഉത്തരവിന്റെ കോപ്പിയാണ് അതിലൊന്ന്. ശ്രീ ബി. ഉണ്ണികൃഷ്ണനു നിഷേധിക്കാനാവുമോ?'

2010ല്‍ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തിലുള്‍പ്പെട്ട് തിലകന്‍ സംഘടനയില്‍ നിന്നു പുറത്തു പോയിരുന്നു. ഒരു വര്‍ഷത്തോളം ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിലക്കി പുറത്തുനിര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി സിനിമകളില്‍ നിന്ന് തിലകനെ മാറ്റിയിരുന്നു. ജോഷി ചിത്രമായ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് എന്ന സിനിമയില്‍ തന്നെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം വിലക്കിനെതുടര്‍ന്ന് മാറ്റുകയായിരുന്നുവെന്ന് തിലകന്‍ പറഞ്ഞിരുന്നു. സിനിമയിലും സീരിയലിലും വിലക്ക് നേരിട്ടതിനാല്‍ നാടകരംഗത്തേക്ക് മടങ്ങിയാണ് തിലകന്‍ ഒരു വര്‍ഷം അഭിനേതാവ് എന്ന നിലയില്‍ തന്നെ സാന്നിധ്യമറിയിച്ചിരുന്നത്. പിന്നീട് 2011ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'ഇന്ത്യന്റുപ്പി 'യിലൂടെ തിലകന്‍ വീണ്ടും സിനിമയിലെത്തി. 2012ല്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ 'ഉസ്താദ് ഹോട്ടലി'ലും തിലകന്‍ മികച്ച കഥാപാത്രമായി.
 
Other News in this category

 
 
 
Close Window