Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് ഒടുവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കുറ്റസമ്മതം
reporter
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് തുറന്നുസമ്മതിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ടുനിരോധന തീരുമാനത്തില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റിക്ക്(പിഎസി) മുമ്പില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കവെയാണ് ഊര്‍ജിത് പട്ടേല്‍ ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
'സാധാരണക്കാര്‍ ദുരിതമനുഭവിച്ചു, വിവാഹങ്ങള്‍ പ്രതിസന്ധിയിലായി, ജനങ്ങള്‍ മരിച്ചു' ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പില്‍ പറഞ്ഞു.
നോട്ട് നിരോധനം: ഒടുവില്‍ ബാങ്ക് ജീവനക്കാരും മോഡി സര്‍ക്കാരിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ചു; ഫെബ്രുവരി ഏഴിന് ബാങ്കുകള്‍ അടച്ചിടും
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ഈടാക്കുന്ന ട്രാന്‍സാക്ഷന്‍ നിരക്ക് കുറക്കുന്ന കാര്യം ബാങ്കുകളുമായും സര്‍വീസ് പ്രൊവൈഡര്‍മാരുമായും റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്ത് വരുകയാണ്. നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയില്‍ പെട്ടെന്നുള്ള ആഘാതത്തിന് ഇടയാക്കി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തീരുമാനം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ തീരും. പണമൊഴുക്ക് ഉടന്‍ തന്നെ സാധാരണ നിലയിലാകും. നോട്ട് പിന്‍വലിച്ചത് മൂലം നഗരങ്ങളിലെ പ്രതിസന്ധി പരിഹരിച്ചു. ഗ്രാമീണ മേഖലകളിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരുകയാണെന്നും ഊര്‍ജിത് പട്ടേല്‍ പിഎസിക്ക് മുമ്പില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window