Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
reporter
സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടി വരും. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇത് നിര്‍ബന്ധമാക്കുന്നതിന് വേണ്ടി നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ സിം കാര്‍ഡുടമകളും ആധാര്‍ നല്‍കേണ്ടി വരും.
രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം വര്‍ദ്ധിച്ചു വരികയാണ്. വ്യാജ വിലാസങ്ങളിലുള്ള സിം കാര്‍ഡുകള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നു. ഇതിനെ തുടര്‍ന്നാണ് സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം.
പുതുതായി ആരംഭിച്ച റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ നല്‍കിയത് ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ്. ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ആധാര്‍ കാര്‍ഡിലുണ്ടാവും എന്നതിനാല്‍ മൊബൈല്‍ കമ്പനികള്‍ക്കും ഇത് തന്നെയാണ് താല്‍പര്യവും.
 
Other News in this category

 
 
 
Close Window