Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കൊച്ചിയിലെ മെട്രൊ ട്രാക്കില്‍ മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ ട്രെയിന്‍ ഓടും
reporter
ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാണ് മെട്രോ ആദ്യ ഘട്ടത്തില്‍ ഓടിതുടങ്ങുക. മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ മഹാരാജാസ് വരെ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രീധരന്‍ വിലയിരുത്തി. റെയില്‍ പാതയിലൂടെയുള്ള ട്രോളി പരിശോധനയാണ് ഇന്ന് നടന്നത്. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം പരിശോധിച്ച ശ്രീധരന്‍ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കണമെന്ന് ആവശ്യപെട്ടു. നിര്‍മ്മാണ പുരോഗതിയില്‍ അദ്ധേഹം സംതൃപ്തി രേഖപെടുത്തുകയും ചെയ്തു.

നേരത്തെ മെട്രോ അവലോകന യോഗത്തില്‍ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് സര്‍വ്വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതുമൂലം സര്‍വ്വീസ് ആരംഭിക്കാന്‍ നിര്‍ദിഷ്ട സമയത്തെക്കാള്‍ കൂടുതല്‍ എടുക്കുന്നതില്‍ കുഴപ്പമില്ലന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ട സര്‍വ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആര്‍സിയുടെ നിലപാട്.
 
Other News in this category

 
 




 
Close Window