Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.77 INR  1 EURO=72.53 INR
ukmalayalampathram.com
Thu 25th May 2017
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തെന്ന് മന്‍മോഹന്‍ സിംഗ്
reporter
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രംഗത്ത്. ഇന്ത്യന്‍ സന്പദ്വ്യവസ്ഥ നിലവില്‍ മോശം അവസ്ഥയിലാണെന്നും സാന്പത്തിക വളര്‍ച്ച 6.6 ശതമാനമായി കുറയുമെന്നും ഇക്കാര്യം ഐഎംഎഫ് അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്‍മോഹന്‍ വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായുള്ള സാന്പത്തിക സര്‍വേ അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തെ സാന്പത്തിക നില ചൂണ്ടിക്കാട്ടി മന്‍മോഹന്‍ സിംഗും മുന്‍ ധനമന്ത്രി പി.ചിദംബരവും മാധ്യമങ്ങളെ കണ്ടത്.

വായ്പ തിരിച്ചടയ്ക്കാതെ നാടുവിട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയെ തട്ടിപ്പുനടത്താന്‍ സഹായിച്ചെന്ന ആരോപണം മന്‍മോഹന്‍ സിംഗ് നിഷേധിച്ചു. താന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും നിയമപരമായി മാത്രമാണ് എല്ലാം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാരിലെയും പ്രധാനമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും വ്യവസായ രംഗത്തുനിന്നുള്ളവരുടെ നിവേദനം ലഭിക്കാറുണ്ടെന്നും അവ അതാത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും താന്‍ അതു മാത്രമാണ് ചെയ്തതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
 
Other News in this category

 
 




 
Close Window