Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.98 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ബിസിനസ്‌
  Add your Comment comment
ജിയോ തന്ത്രങ്ങള്‍ പൊളിയുമോ? വോഡഫോണും ഐഡിയയും ലയിച്ച് ഒറ്റ കമ്പനിയായി പോരാട്ടം
reporter
ഐഡിയയും വോഡഫോണും ലയിക്കുന്നു. ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമാക്കിയ വോഡഫോണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഉപഭോക്താക്കള്‍ക്കു സൗജന്യ സേവനം ലഭ്യമാക്കി മേഖലയിലെ മത്സരം ഉന്നതിയിലെത്തിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള മറുപടിയായാണ് ലയനമെന്നാണു സൂചന.

ടെലികോം രംഗത്തെ പ്രമുഖരായ എയര്‍ടെല്ലിനും ഈ ലയനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. ലയനം പ്രാബല്യത്തിലായാല്‍ ഇരുകന്പനികളുടെയും ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. അതായത് രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള എയര്‍ടെല്ലിനെ പിന്നിലാക്കാന്‍ ലയനം കാരണമാകും. 27 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. മേഖലയിലെ മത്സരം കൂട്ടിയ റിലയന്‍സ് ജിയോയ്ക്ക് നിലവില്‍ 7.2 കോടി വരിക്കാരുണ്ട്. ലയന വാര്‍ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരിവില വര്‍ധിച്ചു.

നിലവില്‍ 32 ശതമാനം വിപണി വരുമാന വിഹിതത്തോടെ എയര്‍ടെലാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കന്പനി. 19 ശതമാനം വിപണി വിഹിതമുള്ള വോഡഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കള്‍.
 
Other News in this category

 
 




 
Close Window