Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തുറിച്ചു നോട്ടത്തെ ചോദ്യം ചെയ്ത ഐടി ജീവനക്കാരിയെ കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിഞ്ഞു
reporter
തലേ ദിവസമുണ്ടായ വാക്കുതര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് മലയാളി ടെക്കിയുടെ കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ്. കൊല്ലപ്പെട്ട രസീലയെ ഇയള്‍ പലപ്പോഴും തുറിച്ച് നോക്കിയിരുന്നുവെന്നും ഇത് പരാതിപ്പെടുമെന്ന് പറഞ്ഞതിലും പ്രകോപിതനായാണ് പ്രതി ബാവന്‍ സൈലിക്ക കൃത്യം നടത്തിയതെന്നുമാണ് പൊലീസ് ഭാഷ്യം.
പ്രൊജക്ട് പൂര്‍ത്തിയാക്കാനായി അവധി ദിവസം ഓഫീസില്‍ രസീല എത്തിയപ്പോള്‍ ഈ സുരക്ഷാ ജീവനക്കാരനും ഓഫീസില്‍ ഉണ്ടായിരുന്നു. കാര്‍ഡ് സ്വൈപ്പ് ചെയ്ത് ഓഫീസിലേക്ക് രസീല പ്രവേശിച്ചപ്പോള്‍ ഇയാളും ഒപ്പം കയറി. നേരത്തെ പലത്തെ തവണ രസീല ഇയാളെ താക്കീത് ചെയ്യുകയും പരാതി നല്‍കുമെന്ന് പറയുകയും ചെയ്തിരുന്നു. പരാതി നല്‍കരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടിട്ടും അവര്‍ വഴങ്ങാന്‍ തയാറായില്ല. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന
രസീലയുടെ ടീം ലീഡറും ഇന്‍ഫോസിസ് ജീവനക്കാരനുമായ അഭിജിത്ത് കോത്താരിയുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്ന് മണിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന മോണിംഗ് ഷിഫ്റ്റിലെ ജീവനക്കാരി പോയതിന് ശേഷം രസീല ഓഫീസില്‍ തനിച്ചായിരുന്നു. ബംഗളൂരുവിലെ ടീമുമായി യോജിച്ചാണ് രസീല ജോലി ചെയ്തിരുന്നത്. 6.20 ടെ അവര്‍ക്ക് രസീലയെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഫോണ്‍ വിളിച്ച് നോക്കിയെങ്കിലും ലഭിച്ചില്ല. സെക്യൂരിറ്റി ഗാര്‍ഡ്‌സിനെ വിവരമറിയിച്ചതോടെ അവര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നത്.
 
Other News in this category

 
 




 
Close Window