Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=77.11 INR
ukmalayalampathram.com
Thu 21st Sep 2017
 
 
കായികം
  Add your Comment comment
കൂടെ മത്സരിച്ചയാള്‍ ചതിച്ചതാണ്; മരുന്നടിച്ചിട്ടില്ല: സ്വര്‍ണം തിരിച്ചു നല്‍കിയ ബോള്‍ട്ട് പറയുന്നു
reporter
നഷ്ടമായ ഒളിമ്പിക്‌സിലെ അപൂര്‍വ്വ നേട്ടത്തെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ച് ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്. സ്വര്‍ണ മെഡല്‍ നഷ്ടത്തില്‍ അതീവ ദുഖമുണ്ടെങ്കിലും നിയമം നിയമമാണെന്ന് ബോള്‍ട്ട് പ്രതികരിച്ചു.
2008 ബീജിങ് ഒളിമ്പിക്‌സില്‍ 4X400 മത്സരത്തില്‍ നേടിയ സ്വര്‍ണമാണ് ബോള്‍ട്ടിന് നഷ്ടമായിരുന്നത്. ബോള്‍ട്ടിനൊപ്പം മത്സരത്തില്‍ പങ്കെടുത്തിരുന്ന നെസ്റ്റാ കാര്‍ട്ടര്‍ മരുന്നടിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജമൈക്കന്‍ ടീമിനെ ഒളിമ്പിക്‌സ് അസോസിയേഷന്‍ അയോഗ്യരാക്കുകയായിരുന്നു.
മെഡല്‍ നഷ്ടത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. എന്നാല്‍ കരിയറിലെ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ അതുകൊണ്ട് സാധിക്കില്ല. കാരണം വ്യക്തിഗത മത്സരങ്ങളില്‍ സ്വര്‍ണം നേടിയ ആളാണ് ഞാന്‍. അതാണ് പ്രധാനം. മെഡല്‍ നഷ്ടത്തില്‍ ഞാന്‍ സന്തോഷവാനല്ലെങ്കിലും നിയമം നിയമമാണ്. ഒളിമ്പിക് കമ്മറ്റിയുടെ നടപടിക്കെതിരെ ജമൈക്കന്‍ അധികൃതര്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നുണ്ട്. അതെങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് നോക്കി കാണണം.
മെഡല്‍ നഷ്ടത്തില്‍ കാര്‍ട്ടര്‍ അപ്പീല്‍ നല്‍കിയാല്‍ അതിനോട് സഹകരിക്കും. ഒളിമ്പിക് കമ്മിറ്റി തീരുമാനത്തിന് ശേഷം കാര്‍ട്ടറുമായി താന്‍ സംസാരിച്ചിട്ടില്ല. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബോള്‍ട്ട് പറഞ്ഞു.
റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണ നേട്ടത്തോടെ ബോള്‍ട്ട് കുറിച്ചിരുന്ന ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം എന്ന റെക്കോര്‍ഡ് ആണ് കാര്‍ട്ടറിന്റെ മരുന്നടിയിലൂടെ നഷ്ടമായത്. 2008,2012,2016 ഒളിമ്പിക്‌സുകളില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4X100 റിലേ മത്സരങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം നേടിയതോടെയാണ് ഈ റിക്കാര്‍ഡ് ബോള്‍ട്ടിനു ലഭിച്ചിരുന്നത്. അയോഗ്യരാക്കപ്പെട്ടതോടെ ബോള്‍ട്ടിന്റെ ഒന്‍പത് സ്വര്‍ണ്ണമെന്ന നേട്ടത്തില്‍ നിന്ന് ഒന്നു കുറഞ്ഞ് എട്ടെണ്ണമായി മാറി.
 
Other News in this category

 
 




 
Close Window