Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.77 INR  1 EURO=72.53 INR
ukmalayalampathram.com
Thu 25th May 2017
 
 
ആരോഗ്യം
  Add your Comment comment
മാമ്പഴത്തിലെ വിറ്റാമിന്‍ സി സ്ത്രീകളിലുണ്ടാകുന്ന വിളര്‍ച്ച തടയുന്നു
reporter
മാമ്പഴത്തിലെ എന്‍സൈമുകള്‍ ദഹനത്തിനു സഹായകം. പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിന് ഈ എന്‍സൈമുകള്‍ ഗുണപ്രദം. ശരീരത്തിലെ അധിക കലോറി ഊര്‍ജം കുറയ്ക്കുന്നതിനു മാന്പഴത്തിലെ നാരുകള്‍ സഹായകം. ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. ദിവസവും മാന്പഴം കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. മാന്പഴം ചര്‍മാരോഗ്യത്തിന് ഉത്തമം. ചര്‍മരോഗങ്ങളെ പ്രതിരോധിക്കുന്നു. ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നു. മൃദുലത നല്കുന്നു.

വിവിധതരം കാന്‍സറുകള്‍ തടയുന്നതിനു മാന്പഴത്തിലുളള ആന്റി ഓക്‌സിഡന്റുകള്‍ സഹായകമെന്നു ഗവേഷകര്‍. മാന്പഴത്തിലടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന നാര് അന്നനാളത്തിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നതായി പഠനങ്ങള്‍. ക്വെര്‍സെറ്റിന്‍, ഐസോക്വെര്‍സിട്രിന്‍, ആസ്ട്രാഗാലിന്‍, ഫൈസെറ്റിന്‍, ഗാലിക് ആസിഡ്, മീഥൈല്‍ഗാലറ്റ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളും മാന്പഴത്തിലുണ്ട്. ഇവ കുടല്‍, സ്തനം, രക്തം, പ്രോസ്റ്റേറ്റ് തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കെതിരേ ശരീരത്തിനു കവചമായി നിലകൊളളുന്നു.മാന്പഴത്തിലെ വിറ്റാമിന്‍ സിയും കാന്‍സര്‍ തടയുന്നതിനു സഹായകം.

മാമ്പഴത്തിലടങ്ങിയ വിറ്റാമിന്‍ സി, പെക്റ്റിന്‍, നാരുകള്‍ എന്നിവ സെറം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനു സഹായകം. മാന്പഴത്തിലെ വിറ്റാമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ഉത്തമം. നിശാന്ധത, ജലാംശം കുറയുന്ന അവസ്ഥ, ചൊറിച്ചില്‍ തുടങ്ങി കണ്ണിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. മാന്പഴത്തിലെ വിറ്റാമിന്‍ ഇ ലൈംഗികാരോഗ്യത്തിനു സഹായകം.

മാമ്പഴത്തിലെ വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണത്തിനു സഹായകമായി പ്രവര്‍ത്തിക്കുന്നു. വിളര്‍ച്ച തടയുന്നു. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായകം. മാന്പഴത്തിലെ ഗ്ലൂാമൈന്‍ ആസിഡ് ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. ഏകാഗ്രത നിലനിര്‍ത്താന്‍ സഹായകം. പരീക്ഷാക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്കും മാമ്പഴം ഗുണപ്രദം. പച്ചമാങ്ങ ഉപയോഗിച്ചു തയാറാക്കാവുന്ന ജ്യൂസ് കടുത്ത ചൂടില്‍ നിന്നു സംരക്ഷണം നല്കുന്ന ആരോഗ്യപാനീയമാണ്. ശരീരം തണുപ്പിക്കുന്നു. സൂര്യാഘാതത്തില്‍ നിന്നു സംരക്ഷണം നല്കുന്നു.
 
Other News in this category

 
 




 
Close Window