Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
സിനിമ
  Add your Comment comment
സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ വേദനയറിഞ്ഞ് മരിക്കണമെന്ന് മീരാ ജാസ്മിന്‍
reporter
കോട്ടയത്തുകാരനായ ഡോണ്‍മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്തുകല്പനകള്‍ എന്ന സിനിമയിലൂടെയുള്ള മടങ്ങി വരവ് മീരയെ വല്ലാതെ മാറ്റിയിരിക്കുന്നു. ഞാന്‍ ജീവിതത്തെ കൂടുതല്‍ സ്‌നേഹിക്കാനും ആസ്വദിക്കാനും തുടങ്ങിയിരിക്കുന്നു. ഒരോ നിമിഷത്തിലും, ഓരോ കുഞ്ഞുകാര്യത്തിലും സന്തോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.' മീര പറയുന്നു. തന്റെ വരവിനെക്കുറിച്ചും ദുബായ് ജീവിതത്തെക്കുറിച്ചും കാലം മാറ്റിയെഴുതിയ പുതിയ മനസ്സിനെക്കുറിച്ചും മീര മനസ് തുറക്കുന്നു.
ഒറ്റയ്ക്ക് വളര്‍ന്നുവന്ന കുട്ടിയായിരുന്നെങ്കിലും മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സിനിമയിലായപ്പോള്‍ ഞാനറിയാതെ എന്നിലേക്കെത്തിയ സ്വഭാവമായിരുന്നു അത്. ദുബായില്‍ എത്തിക്കഴിഞ്ഞാണ് ഈ കാര്യം തിരിച്ചറിഞ്ഞത്. ആദ്യ കാലങ്ങളില്‍ ശരിക്കും ബുദ്ധിമുട്ടി. അപരിചിതമായ സ്ഥലം. ലിഫ്റ്റില്‍ കയറാന്‍ പോലും പേടിയായിരുന്നു,
സ്‌കൂളില്‍ ഒപ്പം പഠിച്ചവരല്ലാതെ മറ്റു കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കവിടെ ഒരുപാട് ചങ്ങാതിമാരായി. അവര്‍ക്കൊപ്പം മാളിലും മാര്‍ക്കറ്റിലും പോവും. പണ്ടൊക്കെ ഷൂട്ടിനു പോവുമ്പോള്‍ നല്ലൊരു കഫെ കാണുമ്പോള്‍ അവിടെ കയറാനും ഒരു കാപ്പി കഴിക്കാനുമൊക്കെ തോന്നും. പക്ഷേ, മനസ്സിലപ്പോള്‍ 'ഷോട്ട് റെഡി ' എന്നു മുഴങ്ങുന്നുണ്ടാവും. ഇഷ്ടപ്പെട്ട കഫെയില്‍കയറി സാവധാനം ആസ്വദിച്ച് ഒരു കാപ്പി കുടിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അങ്ങനെ നഷ്ടപ്പെട്ട കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെല്ലാം !ഞാന്‍ തിരിച്ചു പിടിക്കുകയാണ്.
ദുബായിലെ രുചികള്‍ തേടിയിറങ്ങലാണ് പുതിയ ക്രെയ്‌സ്. ലോകത്തെ എല്ലാ രുചികളും കിട്ടുന്ന സ്ഥലം, ഒന്നാം നിരയിലുള്ള ഹോട്ടലുകള്‍ ... ദുബായ് ഇതൊക്കെ കൂടിയാണ്. സ്റ്റേക് രുചികളാണ് ഇപ്പോഴത്തെ വീക്ക്‌നെസ്. ദുബായ് എന്നെ ശരിക്കും മാറ്റി. ആ മാറ്റം വാക്കുകള്‍ക്കപ്പുറമാണ്. ജീവിതത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങി. ഒരു ശലഭത്തെ പോലെ പറക്കാനാവും എന്നൊക്കെ തോന്നാറുണ്ട്.
ചിലപ്പോള്‍ എനിക്ക് എന്നെ തന്നെ ബോറടിക്കും, അപ്പോള്‍ ഞാന്‍ ഒരു മേക്ക് ഓവര്‍ നടത്തും. മുടിമുറിക്കും. കടുത്ത നിറമുള്ള ലിപ്സ്റ്റിക് ഉപയോഗിക്കും. ചെറിയ യാത്രകള്‍ പോവും. ക്രെയ്‌സ് എന്നു വിളിക്കാനാവില്ലെങ്കിലും ഒരു സ്വപ്നത്തെക്കുറിച്ചു പറയാം. പ്രായമായവര്‍ക്കു വേണ്ടി നാട്ടില്‍ വീടു പണിയണം, അതിനെ ഓള്‍ഡേജ് ഹോം എന്നൊന്നും വിളിക്കാന്‍ പറ്റില്ല. ഒരടിപൊളി വീട്. നല്ല മക്കളെ കിട്ടിയ മാതാപിതാക്കള്‍ ഭാഗ്യം ചെയ്തവരാണ്. ഒരുകാലത്ത് നമ്മളെ പോലെ പറന്നു നടന്നിരുന്നവരാണ് അവര്‍ എന്നൊന്നും പുതിയ കാലത്തെ കുട്ടികള്‍ ഓര്‍ക്കില്ല. എന്റെ എല്ലാ സ്വപ്നത്തിലേക്കും ഞാന്‍ എത്തിപ്പെടുകയായിരുന്നു. ഇതിലേക്കും ഞാന്‍ എത്തും.
മലയാളികള്‍ക്ക് ഇപ്പോഴുമെന്നോടു സ്‌നേഹമുണ്ടെന്ന് ഓരോ നിമിഷവും ഞാന്‍ തിരിച്ചറിയുന്നുണ്ട്. മാളില്‍ വച്ചുകാണുമ്പോഴൊക്കെ ഇനി എന്നാ സിനിമയിലേക്ക് എന്ന ചോദ്യം ഉറപ്പാണ്. നാടുമായിട്ട് ഏതാണ്ട് നാലുമണിക്കൂര്‍ ദൂരം കേരളവും ദുബായിയുമായി ആ ഒരകലമേ ഞാന്‍ കാണുന്നുള്ളൂ. ഈ ദൂരം നല്‍കുന്ന സ്വാതന്ത്ര്യം വേറൊരു രസം തന്നെയാണ്.
കേരളത്തിലെ ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള!് ദുബായ് ഭേദമാണെന്നു തോന്നാറുണ്ട്. ഏറ്റവും അടുത്തുണ്ടായ ജിഷയുടെ സംഭവം തന്നെ, കേട്ടപ്പോള്‍ തകര്‍ന്നു പോയി. അടച്ചുറപ്പുള്ള വാതിലും കെട്ടിടവും എല്ലാം ഉണ്ടായിട്ടു പോലും എനിക്കിവിടെ പേടി തോന്നുന്നു. ഇപ്പോഴും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയില്‍ താമസിക്കുന്നു, യാത്ര ചെയ്യുന്നു. അവര്‍ക്കു സുരക്ഷയൊരുക്കാന്‍ ആവുന്നില്ല എന്നത് ചെറിയൊരു കാര്യമായി തള്ളിക്കളയേണ്ട ഒന്നല്ല. സ്ത്രീകളെ സമൂഹം കാണുന്ന രീതി നോക്കിയാല്‍ നൂറുവര്‍ഷം പിറകിലാണു നമ്മള്‍.
സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കേണ്ടത് പതുക്കെയുള്ള, വേദന നിറഞ്ഞ മരണമാണ്. മുറിവേല്‍ക്കുമ്പോള്‍ അനുഭവിക്കുന്ന വേദന പ്രതിയും അറിഞ്ഞിരിക്കണം. പക്ഷേ, ഇപ്പോള്‍ നടക്കുന്നത് അങ്ങനെയല്ല, ജയിലിലേക്കു പോവുന്ന പ്രതികള്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ മിടുക്കന്മാരും സുന്ദരന്മാരുമായി ചാനല്‍ ക്യാമറയ്ക്കുമുന്നില്‍ എത്തുന്നു. അപ്പോള്‍ ഈ ജയില്‍ ജീവിതത്തില്‍ നിന്ന് അവരെന്താണു പഠിക്കുന്നത്.
 
Other News in this category

 
 
 
Close Window